Image

ആധാര്‍ കാര്‍ഡിന്‍റെ വ്യാജപകര്‍പ്പ്‌ ഉപയോഗിച്ചു വന്‍ ബാങ്ക്‌ തട്ടിപ്പ്‌

Published on 27 February, 2017
ആധാര്‍ കാര്‍ഡിന്‍റെ വ്യാജപകര്‍പ്പ്‌ ഉപയോഗിച്ചു വന്‍ ബാങ്ക്‌ തട്ടിപ്പ്‌


മുംബൈ: ആധാര്‍ കാര്‍ഡിന്‍റെ വ്യാജപകര്‍പ്പ്‌ സൃഷ്ടിച്ചു വന്‍ ബാങ്ക്‌ തട്ടിപ്പ്‌. മുബൈയിലാണു സൈബര്‍ പോലീസിനെപ്പോലും ഞെട്ടിച്ച തട്ടിപ്പ്‌ അരങ്ങേറിയത്‌. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലാണ്‌ ഈ തട്ടിപ്പ്‌ കണ്ടെത്തിയത്‌. 

വ്യാജമായി സൃഷ്ടിച്ച ആധാര്‍ കാര്‍ഡ്‌ ഉപയോഗിച്ചു സൈബര്‍ തട്ടിപ്പുസംഘം ഒരാളുടെ ബാങ്ക്‌ അക്കൗണ്ട്‌ തന്നെ മാറ്റിക്കളഞ്ഞു. ഈ കാര്‍ഡിന്‍റെ ബലത്തില്‍ ഉടമ അറിയാതെ ബാങ്ക്‌ അക്കൗണ്ട്‌ മുംബൈ ബ്രാഞ്ചില്‍നിന്നു ഡല്‍ഹി ബ്രാഞ്ചിലേക്കു മാറ്റുകയാണു തട്ടിപ്പുകാര്‍ ചെയ്‌തത്‌.

അതോടൊപ്പം ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നന്‌പറും മാറ്റിക്കൊടുത്തു. ഇതോടെ ഈ അക്കൗണ്ടില്‍ നടന്ന ഇടപാടുകളുടെ വിവരങ്ങളൊന്നും യഥാര്‍ഥ ഉടമയ്‌ക്കു ലഭിക്കാതായി. 

മാസങ്ങള്‍ക്കു ശേഷം എന്തോ ആവശ്യത്തിനു ബാങ്ക്‌ സ്റ്റേറ്റ്‌മെന്‍റ്‌ എടുത്തപ്പോള്‍ മാത്രമാണ്‌ തന്‍റെ അക്കൗണ്ട്‌ മറ്റൊരു ശാഖയിലേക്കു മാറിയതും അതുപയോഗിച്ചു മറ്റു ചിലര്‍ ഇടപാടുകള്‍ നടത്തിയതും ഉടമ തിരിച്ചറിഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക