Image

താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാതല്‍ സന്ധ്യ

Published on 27 February, 2017
താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാതല്‍ സന്ധ്യ


മലയാളത്തിലെ യുവനടിക്ക് നേരെ അക്രമം ഉണ്ടായ വാര്‍ത്ത എത്തിയതോടെ പല നടിമാരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടി കാതല്‍ സന്ധ്യയും തനിക്കുണ്ടായ അത്തരത്തില്‍ ഒരു അനുഭവം വെളിപ്പെടുത്തിരിക്കുകയാണ്. ലൈംഗിക പീഡനത്തിന് താനും ഇരയായിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ലൈംഗിക പീഡനത്തിനു ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കുട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തേക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞിട്ടില്ലെന്ന് സന്ധ്യ പറഞ്ഞു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്‍ ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. അവളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് അഭിമാനം ഉണ്ട് എന്നു പറഞ്ഞു കൊണ്ടാണു കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്.

കാതല്‍ എന്ന തമിഴ് ചിത്രത്തിലായിരുന്നു സന്ധ്യ ആദ്യം അഭിനയിച്ചത്. പിന്നിട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ആലിസ് ഇന്‍ വണ്ടര്‍ലാന്റിലൂടെയാണു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയിരുക്കുന്ന കാതല്‍ സന്ധ്യയുടെ സ്വദേശം തൃശ്ശൂര്‍ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക