Image

രഞ്ജിത് നിങ്ങള്‍ മാടമ്പി സംസ്‌കാരത്തിന്റെ കുഴലൂത്തുകാരനാണോ; എം.എ നിഷാദ്

Published on 27 February, 2017
രഞ്ജിത് നിങ്ങള്‍ മാടമ്പി സംസ്‌കാരത്തിന്റെ കുഴലൂത്തുകാരനാണോ; എം.എ നിഷാദ്


മലയാള സിനിമയിലെ ബലാത്സംഗ നിലപാടുകളെ ന്യായീകരിച്ച സംവിധായകന്‍ രഞ്ജിത്തിനെതിരെ വിമര്‍ശനവുമായി എം.എ നിഷാദ്. രഞ്ജിത് താങ്കള്‍ മാടമ്പി സംസ്‌കാരത്തിന്റെ കുഴലൂത്തുകാരനാണോ എന്നാണ് സംവിധായകനായ എംഎ നിഷാദിന്റെ ചോദ്യം.

തിരുത്തലുകളുണ്ടാക്കാന്‍ സിനിമാ മേഘല ഒന്നായി ശ്രമിക്കുമ്പോള്‍, കടുത്ത സ്ത്രീവിരുദ്ധതയിലൂന്നി, ഇനിയും ബലാല്‍സംഘം ചെയ്യണമെന്ന് ആവര്‍ത്തിച്ചു പറയുകയാണോ താങ്കളുടെ നിലപാടുകളെന്ന് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. കൈയ്യടി കിട്ടുന്നത് നല്ലതാ, പക്ഷെ ഇത്തരം പ്രസ്താവനകളില്‍ കിട്ടുന്നത് മനോവൈകല്ല്യമുളളവരുടെ കൈയ്യടിയാണ്. മറ്റുളളവരുടെ വേദനകളില്‍ സന്തോഷം കണ്ടെത്തുന്നവരുടെ കൈയ്യടിയാണം. നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചിയില്‍ നടി ആക്രമണത്തിനരയായതിന് പിന്നാലെ പൃഥ്വിരാജ്, ഡോക്ടര്‍ ബിജു, നിഷാദ് തുടങ്ങിയ സംവിധായകരും ഇനി തങ്ങളുടെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക