ദി ഗ്രേറ്റ് ഫാദറിന് ശേഷം കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി എത്തുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയായാണ് ഉണ്ണി മുകുന്ദന് എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പേരും നായികയെയുമൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ബോംബേ മാര്‍ച്ച് 12, ഫയര്മാന് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയും ഉണ്ണിയും ഒന്നിച്ചിട്ടുണ്ട്.
ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്മെന്റ് കോളേജാണ്. യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.