Image

രാംദേവിനും പൊലീസിനും സുപ്രീംകോടതിയുടെ വിമര്‍ശം

Published on 23 February, 2012
രാംദേവിനും പൊലീസിനും സുപ്രീംകോടതിയുടെ വിമര്‍ശം
ന്യൂഡല്‍ഹി: രാംലീല മൈതാനത്ത് കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ സംഘര്‍ഷത്തിന് യോഗഗുരു ബാബ രാംദേവും ഡെല്‍ഹി പോലീസും ഒരുപോലെ ഉത്തരവാദികളാണെന്ന് സുപ്രീംകോടതി പറഞ്ഞു. 2011 ജൂണ്‍ അഞ്ചിന് അര്‍ധരാത്രി രാംദേവിനും അനുയായികള്‍ക്കുമെതിരെ പോലീസ് കൈക്കൊണ്ട നടപടി അനാവശ്യമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി, രാംദേവ് പ്രശ്‌നത്തില്‍ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്നും പറഞ്ഞു. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ധര്‍ണ അവസാനിപ്പിക്കാനുള്ള ധാര്‍ധിക ഉത്തരവാദിത്തം രാംദേവിനുണ്ടായിരുന്നു-കോടതി പറഞ്ഞു.

പോലീസ് നടപടിക്കിടെ പരിക്കേറ്റ രാജബാലയ്ക്ക് അഞ്ച് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇൗ ചിലവിന്റെ ഇരുപത്തിയഞ്ച് ശതമാനം രാംദേവ് വഹിക്കണം. പ്രക്ഷോഭകാരികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഡല്‍ഹി പോലീസ് ചെയ്തത് അധികാര ദുര്‍വിനിയോഗവും പൗരാവകാശധ്വംസനവുമാണ്. ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് തന്നെ കോട്ടം വരുത്തുന്ന ഭരണകൂടത്തിന്റെ അപ്രമാദിത്വവുമാണ് ഈ സംഭവവം കാണിക്കുന്നത്. ഭരണകര്‍ത്താക്കള്‍ക്കും ഭരിക്കപ്പെടുന്ന ജനങ്ങള്‍ക്കുമിടയിലുള്ള അവിശ്വസത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ സംഭവം-കോടതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക