Image

വിയന്നയില്‍ നിന്നൊരു ഹൃസ്വചിത്രം 'തൂവല്‍’ പ്രദര്‍ശനത്തിന്

Published on 27 February, 2017
വിയന്നയില്‍ നിന്നൊരു ഹൃസ്വചിത്രം 'തൂവല്‍’ പ്രദര്‍ശനത്തിന്
വിയന്ന: ഓസ്ട്രിയയിലെ മലയാളി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഹൃസ്വചിത്രം 'തൂവല്‍’ പ്രദര്‍ശനത്തിന്. വിയന്നയുടെ ചാരുതയും സംഭവബഹുലമായ ദൃശ്യങ്ങളും കോര്‍ത്തിണക്കിയ ചിത്രം മനുഷ്യന്റെ സ്‌നേഹവും ദൈന്യതയും മറനീക്കികാണിക്കുന്ന കഥയാണ്. 

ജീവിതത്തിന്റെ വ്യഗ്രതയില്‍ തിരിച്ചറിയാതെപോകുന്ന ചില തീവ്ര അനുഭവങ്ങളുടെ നേര്‍മയുള്ള കഥയാണ് പതിനൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തൂവല്‍. 

ജി. ബിജുവിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മോനിച്ചന്‍ കളപ്പുരയ്ക്കലിന്റേതാണ്. ബിനു മര്‍ക്കോസും മോനിച്ചന്‍ കളപ്പുരയ്ക്കലുമാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രധാന വേഷങ്ങളില്‍ എത്തുന്നത് ഷാജി ചേലപ്പുറത്തും ഹന്ന ഇയ്യത്തുകളത്തിലുമാണ്. ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംരംഭകരായ പ്രോസിയുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

വിയന്നയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹൃസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 18ന് (ശനി) വൈകുന്നേരം 6.30ന് വിയന്ന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് യൂ ട്യൂബിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

റിപ്പര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക