Image

മലര്‍വാടി പച്ചക്കറിതൈ വളര്‍ത്തല്‍ മത്സരം

Published on 27 February, 2017
മലര്‍വാടി പച്ചക്കറിതൈ വളര്‍ത്തല്‍ മത്സരം

      അല്‍കോബാര്‍: മലര്‍വാടി ബാലസംഘം അല്‍കോബാര്‍ ഘടകം കുട്ടികള്‍ക്കായി പച്ചക്കറി തൈ വളര്‍ത്തല്‍ മത്സരം സംഘടിപ്പിച്ചു. 40 ദിവസം നീണ്ടു നില്‍ക്കുന്ന മത്സരം പച്ചക്കറി തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തുകൊണ്ട് മൂസ ഉദ്ഘാടനം ചെയ്തു. 

അക്‌റബിയ ഖുര്‍ആനിക് സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കൃഷി പരിപാലനത്തെകുറിച്ച് സൗദ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്നു നടന്ന പരിപാടികള്‍ക്ക് മലര്‍വാടി ഭാരവാഹികളായ ഫാജിഷ ഇല്യാസ്, ലിസ മൂപ്പന്‍, നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലര്‍വാടി കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ റൗഫ് സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക