Image

കുവൈത്ത് യുവാക്കള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കുന്നു

Published on 27 February, 2017
കുവൈത്ത് യുവാക്കള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കുന്നു


      കുവൈത്ത്: രാജ്യത്തെ യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ അടുത്ത മേയ് മുതല്‍ ആരംഭിക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പതിനെട്ടിനും ഇരുപതിനും ഇടയിലുള്ള സ്വദേശി യുവാക്കളാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകള്‍ നല്‍കുന്നതിനായി രാജ്യത്തെ ഗവര്‍ണറേറ്റുകളില്‍ ആറു സെന്ററുകള്‍ സജ്ജീകരിക്കും. ഓരോ ഗവര്‍ണറേറ്റുകളിലെയും പ്രായപരിധിയത്തെിയ യുവാക്കള്‍ അതത് സെന്ററുകളിലാണ് തങ്ങളുടെ രേഖകള്‍ നല്‍കേണ്ടത്. യുവാക്കള്‍ ഇതിനുവേണ്ടി സ്വയം സന്നദ്ധരായി അപേക്ഷ നല്‍കാതിരിക്കുന്നതും നല്‍കിയതിനുശേഷം പിന്മാറുന്നതും നിയമലംഘനവും ശിക്ഷാര്‍ഹവുമാണ്. അര്‍ഹരായ യുവാക്കളെ കണ്ടത്തെുന്നത് മേയിലാണെങ്കിലും അവര്‍ക്ക് സൈനിക പരിശീലനം നല്‍കുന്നത് ജൂലൈ മുതലായിരിക്കും. ഒരു വര്‍ഷമാണ് നിര്‍ബന്ധിത സൈനിക പരിശീലനത്തിന്റെ കാലപരിധി. 

ആദ്യത്തെ മൂന്നുമാസം ആയുധവും തിരയും ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുക. തുടര്‍ന്നു ഓരോ വിഭാഗമായി തിരിച്ച് വിവിധ സേനാ വ്യൂഹങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കും. 

മാതാപിതാക്കള്‍ക്ക് ആശ്രയമായ ഏക യുവാവ്, പഠനം, രോഗം എന്നീ സാഹചര്യങ്ങളിലുള്ള യുവാക്കള്‍ എന്നിവര്‍ക്ക് മാത്രമാണ് ഇതില്‍നിന്ന് ഒഴിവുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക