Image

ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു

സന്തോഷ് പിള്ള Published on 27 February, 2017
ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു
ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി, മൂന്നു ദിവസം നീണ്ടുനിന്ന ചടങ്ങുകളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഭിഷേകവും, ശിവപൂജയും, ശനിയാഴ്ച, ശ്രീ രുദ്രജപം, കലശാഭിഷേകം, ഞായറാഴ്ച, മൃത്യുഞ്ജയ ഹോമം എന്നീ പൂജാദി കര്‍മ്മങ്ങള്‍ ക്ഷേത്ര ശാന്തിമാരായ വിനയന്‍ നീലമനയും, പദ്മനാഭന്‍ ഇരിഞ്ഞാടപ്പള്ളിയയും നിര്‍വഹി ച്ചു

പതിനേഴ് വര്‍ഷത്തിലേറെയായി , കേരളത്തിലെ പ്രസിദ്ധമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റിന് ബൃഹത്തായ കളം ഒരുക്കുന്ന ഹരിഭവനിലെ, കെ.സി. തങ്കപ്പന്‍, ഡാളസ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ചു ഒരുക്കിയ കളം, ഭക്തജനങ്ങളുടെ മുക്തകണ്ട പ്രശംസ പിടിച്ചുപറ്റി വെള്ളിയാഴ്ച രാത്രി 12 മണിവരെ നീണ്ടുനിന്ന പഞ്ച യാമ പൂജകളും, അഭിഷേക ചടങ്ങുക ളും അതീവ ഭക്തിസാന്ദ്രമായി അനുഭവപെട്ടു എന്ന് കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു. കേരളത്തനിമയില്‍ രുദ്രജപവും, മൃത്യുഞ്ജയ പൂജകളും, ഡാളസില്‍ നിര്‍വഹിക്കാന്‍ സാധിച്ചത് ഭഗവല്‍ അനുഗ്രഹം മൂലമാണെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചുഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചുഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചുഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക