Image

മത്സ്യ തൊഴിലാളികളുടെ കൊല: സര്‍ക്കാരിന് നോട്ടീസ്‌

Published on 23 February, 2012
മത്സ്യ തൊഴിലാളികളുടെ കൊല: സര്‍ക്കാരിന് നോട്ടീസ്‌
കൊച്ചി: കടലിലെ വെടിവെപ്പില്‍ മത്സ്യതൊഴിലാളികള്‍ മരിച്ചസംഭവത്തില്‍ കേരളാ സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികരും ഇറ്റലി സര്‍ക്കാരും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ചൊവ്വാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്. ആയുധങ്ങള്‍ കണ്ടെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇറ്റലി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.


ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് വെടിവെച്ചത്. സംഭവം നടന്നത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അല്ലെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ മാത്രമേ ബാധകമാകുകയുള്ളൂവെന്നും ഇറ്റലി ഹൈക്കോടതിയില്‍ പറഞ്ഞു.


ഇതിനിടെ ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കാനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ സേര്‍ച്ച് വാറണ്ട് നല്‍കാന്‍ കോടതിയോട് അപേക്ഷിക്കും. കപ്പലിലെ ചരക്കും പരിശോധിക്കാന്‍ അനുമതി ചോദിക്കും. നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ പോലീസ് ഇടപെടലുണ്ടാകുവെന്നും ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക