Image

വിശാഖപട്ടണത്തു 95 കിലോ ഹാഷിഷ്‌ ഓയില്‍ കണ്ടെടുത്തു; മൂന്ന്‌ പേര്‍ പിടിയില്‍

Published on 28 February, 2017
വിശാഖപട്ടണത്തു 95 കിലോ ഹാഷിഷ്‌ ഓയില്‍ കണ്ടെടുത്തു; മൂന്ന്‌ പേര്‍ പിടിയില്‍

വിശാഖപട്ടണം: വിശാഖപട്ടണത്തുനിന്നും എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ്‌ ഓയില്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്‌തു. രഹസ്യ വിവരത്തെ തുടര്‍ന്നു എക്‌സൈസ്‌ നടത്തിയ പരിശോധനയിലാണ്‌ വി. ചിന്നറാവു, എം. പെഡരാജു, കെ. അരുണ്‍ കുമാര്‍ എന്നിവരെ പിടികൂടിയത്‌.

ഹാഷിഷ്‌ ഓയില്‍ തയാറാക്കികൊണ്ടിരിക്കുമ്പോളായിരുന്നു ഇവരെ എക്‌സൈസ്‌ പിടികൂടിയത്‌. ഇവരില്‍നിന്നു 290 കിലോ കഞ്ചാവും ഹാഷിഷ്‌ ഓയില്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക