Image

മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി

Published on 28 February, 2017
മുന്‍ ഡി.ജി.പി  സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണ്‌. എന്നാല്‍ സെന്‍കുമാര്‍ ഇപ്പോള്‍ യു.ഡി.എഫ്‌ പാളയത്തിലല്ല. യു.ഡി.എഫ്‌ പാളയം വിട്ട്‌ അദ്ദേഹം ഇപ്പോള്‍ മറ്റൊരു പാളയത്തിലെത്തിയിരിക്കുയാണെന്നും പിണറായി കുറ്റപ്പെടുത്തി.


ഡി.ജി.പി എന്ന നിലയില്‍ സെന്‍കുമാറിന്‌ എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ട്‌. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ പദവിക്ക്‌ യോജിക്കുന്ന കാര്യങ്ങളല്ല പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും പിണറായി കുറ്റപ്പെടുത്തി.

ടി.പി സെന്‍കുമാറിന്‌ പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ നിയസഭയില്‍ പറഞ്ഞത്‌. അതിനുള്ള മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്‌.

അതേസമയം സഭയിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. പല കേസുകളും നിഷ്‌പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ്‌ സെന്‍കുമാറെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക