Image

ഇരിട്ടിയില്‍ ഭക്ഷ്യവിഷബാധ: 6 വയസ്സുകാരന്‍ മരിച്ചു; ആറുപേര്‍ ആശുപത്രിയില്‍

Published on 28 February, 2017
ഇരിട്ടിയില്‍ ഭക്ഷ്യവിഷബാധ: 6 വയസ്സുകാരന്‍ മരിച്ചു;  ആറുപേര്‍ ആശുപത്രിയില്‍

കണ്ണൂര്‍:ഇരിട്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ ഭക്ഷണം കഴിച്ച 6 വയസ്സുകാരന്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ മരിച്ചു. കുഞ്ഞിന്റെ മാതാവും സഹോദരങ്ങളും ഉള്‍പ്പെടെ കുടുംബത്തിലെ മറ്റ്‌ 6 പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. മാതാവിന്റെ നില ഗുരുതരമാണ്‌

ഉളിക്കല്‍ കോക്കാട്‌ ആണ്‌ സംഭവം .കോക്കാട്‌ കൈപ്പേല്‍ ഹൌസില്‍ സലിം നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ യാസിന്‍ (6) ആണ്‌ മരിച്ചത്‌. ്‌പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യാസിന്റെ മാതാവ്‌ നൂര്‍ജഹാന്‍ (34) പരിയാരത്ത്‌ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്‌. യാസിന്റെ സഹോദരങ്ങളായ സിനാന്‍ (12), അദിനാന്‍ (7) എന്നിവരെയും നൂര്‍ജഹാന്റെ മാതൃസഹോദരി സൈനബയേയും ഇരിട്ടി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌
യാസിന്റെ മൂത്ത സഹോദരനായ അജ്‌മല്‍ (16)പരിയരത്ത്‌ ചികില്‍സയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക