Image

ബാങ്ക് സമരം: ഉപഭോക്താക്കള്‍ എസ്.ബി.ടി.ക്കു മുന്നില്‍ പ്രതിഷേധിച്ചു

എബി ജെ. ജോസ് Published on 28 February, 2017
ബാങ്ക് സമരം: ഉപഭോക്താക്കള്‍ എസ്.ബി.ടി.ക്കു മുന്നില്‍ പ്രതിഷേധിച്ചു
പാലാ: ബാങ്കിംഗ് മേഖല സ്തംഭിപ്പിച്ചു നടത്തിയ ബാങ്ക് ജീവനക്കാരുടെ സമരത്തിനെതിരെ ഉപഭോക്താക്കളുടെ പ്രതിഷേധം.  പാലായിലാണ് ബാങ്ക് സമരത്തിനെതിരെ ഉപഭോക്താക്കള്‍ പ്രത്യക്ഷ സമരം നടത്തിയത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലാ എസ്.ബി.ടിയ്ക്കു മുന്നിലാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. ജീവനക്കാരുടെ സമരം ജനവിരുദ്ധം, പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച പ്ലക്കാര്‍ഡുമേന്തിയാണ് സമരം നടത്തിയത്. പൊതുജനങ്ങളെ വലയ്ക്കുന്ന സമരങ്ങളില്‍നിന്നും ജീവനക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും നോട്ടു റദ്ദാക്കല്‍മൂലം കഷ്ടപ്പെടുന്ന പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ജീവനക്കാരുടെ നടപടി ജനദ്രേഹമാണെന്നും ജനങ്ങളെ കഷ്ടപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടം, ആര്‍. മനോജ്, അഡ്വ. സന്തോഷ് മണര്‍കാട്ട്, ബെന്നി മൈലാടൂര്‍, ആല്‍ബിന്‍ ജോസഫ്, ടി.ആര്‍. നരേന്ദ്രന്‍, സാംജി പഴേപറമ്പില്‍, ടോമി തെങ്ങുംപള്ളില്‍, ജോസഫ് കിഴക്കേക്കര, റാണി സാംജി, അനില്‍ വി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാങ്ക് സമരം: ഉപഭോക്താക്കള്‍ എസ്.ബി.ടി.ക്കു മുന്നില്‍ പ്രതിഷേധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക