Image

ആധുനിക സംഭവവികാസങ്ങള്‍ കണ്ട് ഭ്രമിക്കണ്ട. അവ നമ്മെ ക്രിസ്തുവിന്റെ വരവിനായി ഒരുക്കട്ടെ പാസ്റ്റര്‍ തോമസ് മാമ്മന്‍

Published on 28 February, 2017
ആധുനിക സംഭവവികാസങ്ങള്‍ കണ്ട് ഭ്രമിക്കണ്ട. അവ നമ്മെ ക്രിസ്തുവിന്റെ വരവിനായി ഒരുക്കട്ടെ പാസ്റ്റര്‍ തോമസ് മാമ്മന്‍
ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ സമാപിച്ചു.

ഒറ്റപ്പാലം: ആധുനിക സംഭവവികാസങ്ങളും ആധാര്‍ പോലുള്ള ഡിജിറ്റല്‍ സാങ്കേതികതകളും ക്രിസ്തുവിന്റെ വീണ്ടും വരവിനെ ഉറപ്പിക്കുന്നുവെന്നും അവ നമ്മെ ഒരുക്കത്തിലേക്ക് നയിക്കട്ടെയെന്നും പാസ്റ്റര്‍ തോമസ് മാമ്മന്‍ പ്രസ്താവിച്ചു. ഫെബ്രുവരി 23 മുതല്‍ 26 വരെ ഒറ്റപ്പാലത്ത് നടന്ന ഭാരതപ്പുഴ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഫെബ്രുവരി 23 വൈകിട്ട് ആരംഭിച്ച കണ്‍വന്‍ഷന്‍ പ്രസിഡണ്ട് ഇ.പി. വറുഗീസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍മാരായ വറുഗീസ് എബ്രാഹാം, ബാബു ചെറിയാന്‍ എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസംഗിച്ചു. പാസ്റ്റര്‍മാരായ വി.എം. രാജു, എം.കെ .വില്‍സണ്‍, പി.ഡി. ജേക്കബ് എന്നിവര്‍ അദ്ധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലാ ജഡ്ജി വിന്‍സന്റ് ചാര്‍ളി, ടോണി ഡി. ചെവ്വൂക്കാരന്‍, കെ. എന്‍.റസ്സല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ബ്ലസ്സന്‍ മേമന, സ്റ്റീഫന്‍ ദേവസ്സി എന്നിവര്‍ ഗസ്റ്റ് സിങ്ങേഴ്‌സായിരുന്നു. പാസ്റ്റര്‍ ജെയിംസ് വറുഗീസിന്റെ നേതൃത്വത്തില്‍ ശാലേം വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സഭകളുടെ ഐക്യസംരഭമായ ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ മലബാറിലെ ഏറ്റവും വലിയ ക്രിസ്തീയ സംഗമമാണ്. പാസ്റ്റര്‍ പി.കെ .ചെറിയാന്‍, പി.കെ.ദേവസി, പി.സി.ജോര്‍ജ്, സജി മത്തായി കാതേട്ട്, എല്‍.ജസ്റ്റസ്, ബിജു തടത്തിവിള, സാം കൊണ്ടാഴി തുടങ്ങിയവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.

സാം കൊണ്ടാഴി(മീഡിയാ കൊണ്ടാഴി)


ആധുനിക സംഭവവികാസങ്ങള്‍ കണ്ട് ഭ്രമിക്കണ്ട. അവ നമ്മെ ക്രിസ്തുവിന്റെ വരവിനായി ഒരുക്കട്ടെ പാസ്റ്റര്‍ തോമസ് മാമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക