Image

കുഞ്ഞേലിയാമ്മ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (81) ഡാളസ്സില്‍ നിര്യാതയായി

നിബു വെള്ളവന്താനം Published on 28 February, 2017
കുഞ്ഞേലിയാമ്മ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (81) ഡാളസ്സില്‍ നിര്യാതയായി
ഡാളസ്: ഉമ്മന്നൂര്‍ മാവറ ചരുവിള വീട്ടില്‍ റിട്ടയേര്‍ട്ട് ഹെഡ്മാസ്റ്റര്‍ സി. യോഹന്നാന്‍ ശോശാമ്മ ദമ്പതികളുടെ മകള്‍ കുഞ്ഞേലിയാമ്മ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (81) ഡാളസില്‍ വെച്ച് 2/26/2017നു നിത്യതയില്‍ പ്രവേശിച്ചു. അമ്പലക്കര പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം മക്കളുമൊത്ത് ഡാളസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

തലവൂര്‍ അരുവിക്കോട് വീട്ടില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ആണു ഭര്‍ത്താവ്. ഇന്‍ഡ്യാപെന്തക്കോസ്ത് ദൈവസഭ ഉമ്മന്നൂര്‍ സഭയുടെ പ്രാരംഭകാലപ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പ്രിയ മാതാവ്.

മക്കള്‍: ജോയി ജോര്‍ജ്ജ് (Late) – സുധ, സണ്ണി ജോര്‍ജ്ജ് – സാലി, വില്‍സണ്‍ ജോര്‍ജ്ജ് – മോളി, മേഴ്‌സി കോശി – ലീല്‍സണ്‍ പരേതയ്ക്ക് 10 പേരക്കുട്ടികള്‍ ഉണ്ട്. ഭൗതീകശരീരം മാര്‍ച്ച് 3 വെള്ളിയാഴ്ച വൈകിട്ട് 7:00 നു മാറാനാഥാ ഫുള്‍ഗോസ്പല്‍ ചര്‍ച്ചില്‍ (2206 W. Bruton Road, Balch Springs, Texas 75181) പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച 4നു രാവിലെ 9:30യ്ക്ക് സഭാമന്ദിരത്തില്‍ വെച്ച് ശവസംസ്കാര ശുശ്രൂഷകള്‍ ആരംഭിയ്ക്കുകയും, തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ്പ് സെമിത്തേരിയില്‍ (500 US-80, Sunnyvale, Texas, 75182) ഭൗതീക ശരീരം സംസ്കരിക്കും.
ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം http://www.thoolikatvusa.com

വാര്‍ത്ത: നിബു വെള്ളവന്താനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക