Image

രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമ: പ്രസിഡന്റ് ട്രംപ്

Published on 28 February, 2017
രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമ: പ്രസിഡന്റ്  ട്രംപ്
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമയാണെന്ന ആരോപണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
 
തനിക്കെതിരായി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയുടെ ആളുകളാണെന്നും ട്രംപ് ആരോപിച്ചു.

മെക്‌സിക്കോ, ഓസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്ര തലവന്‍മാരുമായുള്ള തന്റെ ഫോണ്‍ സംഭാഷണങ്ങളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ട്രംപ് ഫോക്‌സ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ടൗണ്‍ഹാള്‍ റാലികള്‍ക്ക് ഉത്തരവാദി ഒബാമയാണ്. 

ഒബാമയുടെ നടപടി പ്രസിഡന്റ്‌സ് കോഡ് ലംഘനമാണോ എന്ന ചോദ്യത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ദേശീയ സുരക്ഷയെ ഇത് മോശമായ രീതിയില്‍ ബാധിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക