Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 01 March, 2017
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്:  ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് കാര്‍ണിവെല്‍  ആഘോഷിച്ചു. അമ്പത് നോമ്പ് തുടങ്ങുന്നതിന് മുമ്പ് പ്രശ്ച്‌ന വേഷഭൂഷാദികളോടെ, പാട്ടും, ഡാന്‍സും, കൂട്ടത്തില്‍ വിവിധ തരം  ഭക്ഷണങ്ങളും, പാനീയങ്ങളുമായി യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണ് കാര്‍ണിവെല്‍. നോമ്പ് കാലത്ത് ഇവയെല്ലാം വര്‍ജ്ഞിക്കേണ്ടതുകൊണ്ട് കാര്‍ണിവെലിന് ഇവയെല്ലാം ആസ്വദിക്കുന്നു. ജോണ്‍ മാത്യു ഫിഫ്റ്റി പ്ലസ് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. ഫ്രാങ്ക്ഫര്‍ട്ട് സെന്റെ് ജോസഫ് അസിസ്റ്റന്റ വികാരി ഫാ.സേവ്യര്‍ മാണിക്കത്താനും, നാട്ടില്‍ നിന്നും എത്തിയ ഫാ. സേവ്യറും ഈ ആഘോഷത്തില്‍ പങ്കെടുത്തു.  

അതിന് ശേഷം കാര്‍ണിവെല്‍ തമാശകള്‍, പാട്ടുകള്‍, ചര്‍ച്ചകള്‍ എന്നിവയോടെ  ആഘോഷം തുടര്‍ന്നു. ഗ്രേസി പള്ളിവാതുക്കല്‍, മേരി-ആന്റണി എടത്തിരുത്തിക്കാരന്‍, തോമസ് കല്ലേപ്പള്ളി, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ആന്റെണി തേവര്‍പാടം, ജോണ്‍ മാത്യു  എന്നിവര്‍ തമാശുകളുമായി  പരിപാടികളില്‍ സജീവമായി പങ്കെടുത്തു. കേരള തനിമയില്‍ വിഭവ സമ്യദ്ധമായ കപ്പയും, ഇറച്ചിയും, ചോറും, വിവിധതരം കറികളുമായി അത്താഴ വിരുന്ന് കഴിച്ചു. തുടര്‍ന്ന് 2017 ലെ വാരാന്ത്യ സെമിനാര്‍, മറ്റ് പരിപാടികള്‍ എന്നിവയ്ക്ക് ഏകദേശ രൂപം നല്‍കി. 

അടുത്ത ദിവങ്ങളില്‍ ജന്മദിനം ആഘോഷിച്ച ഫിഫ്റ്റി പ്ലസ് അംഗങ്ങള്‍ക്കും, കുടുംബാംഗംങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.  മൈക്കിള്‍ പാലക്കാട്ട് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ആന്റെണി തേവര്‍പാടം പരിപാടികള്‍ മോഡറേറ്റ് ചെയ്തു.



ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക