Image

വിമര്‍ശിക്കുന്നത് പ്രശ്‌നമല്ല പക്ഷേ ഭീഷണി അനുവദിയ്ക്കില്ല ; കങ്കണ

Published on 01 March, 2017
വിമര്‍ശിക്കുന്നത് പ്രശ്‌നമല്ല പക്ഷേ ഭീഷണി അനുവദിയ്ക്കില്ല ; കങ്കണ


ബോളിവുഡിലെ ഉരുക്ക് നടിയാണ് കങ്കണ റാണൗത്.തന്റെ കാഴ്ചപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന താരം പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി തുറന്നു വെക്കാറുണ്ട്. താന്‍ ബോളിവുഡിലെത്തിയ സമയത്ത് തന്റെ വസ്ത്രധാരണ ശൈലി കണ്ട് പലരും പരിഹസിച്ചിരുന്നതായി താരം പറയുന്നു. തന്നെ വിമര്‍ശിക്കുന്നതിന് തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ ഭീഷണിപ്പെടുത്തല്‍ ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയുന്നത് അല്ലെന്നും താരം പറയുന്നു. നല്ലതോ അല്ലെങ്കില്‍ മോശമായതോ ആയ എന്റെ പ്രവൃത്തികളെ വിമര്‍ശിക്കുന്നത് ഒരാളെ കൂടുതല്‍ വളര്‍ത്തുകയാണുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്തുന്നത് വിമര്‍ശനം അല്ലെന്നും അത് തനിക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ലെന്നും കങ്കണ പറയുന്നു.

കങ്കണയെ സംബന്ധിച്ചിടത്തോളം പ്രതികൂല അവസ്ഥകള്‍ തളരാതെ നേരിടാറാണ് പതിവ്. ഒരു വിഷയം ഉണ്ടായാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിനു കൂടുതല്‍ പരിഗണന നല്‍കുകയാണ് വേണ്ടതെന്നും താരം പറയുന്നു. എന്റെ രീതിയില്‍ അത് നല്ലതാണെലും ചീത്ത ആണെങ്കിലും അതിന് പ്രത്യേക പരിഗണന ഒന്നും നല്‍കാറില്ലെന്നാണ് താരം പറയുന്നത്.സിനിമ എന്നും പുരുഷന് ആധിപത്യമുള്ളതാണ്. വര്‍ഷങ്ങളായി തങ്ങള്‍ ഇവിടെ ജോലി ചെയ്യുകയാണെന്നും സ്ത്രീശാക്തികരണവുമായി തങ്ങള്‍ ഈ കാര്യം ഉന്നയിക്കുന്നുണ്ടെങ്കിലും നടക്കാറില്ലെന്നും താരം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക