Image

ആ ‘ലിപ് ‘ മോര്‍ഫ് ചെയ്തത് ; അത് ചെയ്തവരെ പച്ചത്തെറി വിളിച്ച് നടി ആയിഷ ടാക്കിയ

Published on 01 March, 2017
ആ ‘ലിപ് ‘ മോര്‍ഫ് ചെയ്തത് ; അത് ചെയ്തവരെ പച്ചത്തെറി വിളിച്ച് നടി ആയിഷ ടാക്കിയ

സിനിമാ താരങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് സര്‍ജറി സാധാരണമായതിനാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ആയിഷ ടാക്കിയയെക്കുറിച്ച് വന്ന വാര്‍ത്ത എല്ലാവരും സത്യമാണെന്നു തന്നെ കരുതി. സൌന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി നടിയുടെ ചുണ്ട് വികൃതമായി തീര്‍ന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെട്ടു . കിം കര്‍ദാഷിയാനെയും കെയ്ല്‍ ജെന്നറെയും തമ്മില്‍ കൂട്ടിയാല്‍ അയിഷാ ടാക്കിയ എന്നാണെന്നായിരുന്നു മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരാള്‍ എഴുതിയത്. ആയിഷയെ പാവപ്പെട്ടവരുടെ കിം കര്‍ദാഷിയാന്‍ എന്ന് വിളിച്ചവരുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രോള്‍ ചെയ്തവരെയും അതിന് കാരണക്കാരായവരെയും പച്ചത്തെറിയുമായി എതിരേറ്റിരിക്കുകയാണ് ആയിഷ.

ഭര്‍ത്താവ് സമ്പന്നനണെങ്കിലും പണം എങ്ങിനെ ചൈലവാക്കണമെന്ന് അറിയില്ലല്ലേ എന്ന് ചോദിച്ചവരോട് ആയിഷ പറയുന്നത് അത് പ്ലാസ്റ്റിക് സര്‍ജറിയല്ല എന്നാണ്. പിന്നെയോ, അത് ആരോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. തന്റെ പടം മോര്‍ഫ് ചെയ്തവരെ താരം വിളിക്കുന്നത് ആസ് ഹോള്‍സ് എന്നാണ്.കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കെത്തിയ ആയിഷയുടെ തടിച്ച ചുണ്ടും വിടര്‍ന്ന കവിളുമാണ് ആരാധകരുടെ അത്ഭുതത്തിന് കാരണമായത്. ഓണ്‍ലൈന്‍ ട്രോളിങും സോഷ്യല്‍ മീഡിയ ബുള്ളിയിങും പുതിയ ലെവലില്‍ എത്തിയിരിക്കുന്നു. കുറേ അലമ്പ് ആള്‍ക്കാരും ഗോസിപ്പ് കോളങ്ങളും ചേര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വെച്ച് തന്നെ കളിയാക്കുകയാണ്. സത്യമെന്താണെന്ന് ആര്‍ക്കും അറിയണ്ട – നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹത്തോടെ ആയിഷ ടാക്കിയ അഭിനയരംഗത്തോട് വിട പറഞ്ഞിരുന്നു. ഇപ്പോള്‍ അമ്മയായ ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2016 ഡിസംബറില്‍ ഷൂട്ട് ചെയ്ത അമിത് മിശ്രയുടെ സംഗീത ആല്‍ബവും പുറത്തിറങ്ങാനിരിക്കുകയാണ്. 2004 ല്‍ ഫിലിം ഫെയറില്‍ മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡ് ജേതാവാണ് ആയിഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക