Image

സിനിമാ രഗത്തെ ചേരിതിരിവ് അമേരിക്കയിലും; എസ്ര ചുരുക്കം തീയറ്ററുകളില്‍

Published on 01 March, 2017
സിനിമാ രഗത്തെ ചേരിതിരിവ് അമേരിക്കയിലും; എസ്ര ചുരുക്കം തീയറ്ററുകളില്‍
മലയാളം സിനിമാ രംഗത്ത് പ്രശ്‌നങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഉള്ളത്. വിതരണ രംഗത്തെ കൂത്തക അംഗീകരിക്കാത്തതു മൂലം 'എസ്ര' അമേരിക്കയിലെ പല തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നില്ല.
തമിഴ്-തെലുങ്ക് ചിത്രങ്ങള്‍ വിതരണം നടത്തുന്ന ഗ്രൂപ്പാണ് 'എസ്ര' വിതരണത്തിനു കൊണ്ടു വന്നത്. എന്നാല്‍ പതിവായി മലയാളം സിനിമ കൊണ്ടു വരുന്നവര്‍ അതിനെതിരെ രംഗത്തു വന്നു. അതോടേ പല തീയറ്ററുകാരും 'എസ്ര' പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
ചുരുക്കത്തില്‍ സിനിമ കാണാനുള്ള പ്രേക്ഷകന്റെ അവകാശമാണു ഇവിടെ ഹനിക്കപ്പെട്ടത്. അതു പോലെ ചിത്രം നിര്‍മ്മിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കുമൊക്കെ വേദി നിഷേധിക്കുന്ന സ്ഥതിയും വന്നു.
അതു ശരിയാണോ എന്നതാണു ചോദ്യം. വിതരണ രംഗത്തു മറ്റാരും വരരുത് എന്നു ശഠിക്കുന്നതില്‍ എന്താണ് ന്യായം? പ്രത്യേകിച്ച് അമേരിക്കയില്‍?
അന്യഭാഷാ ചിത്രങ്ങളൊക്കെ അമേരിക്കയില്‍ തകര്‍പ്പന്‍ വരുമാനം ഉണ്ടാക്കുമ്പോള്‍ മലയാളം എത്ര നല്ല പഠം വന്നാലും പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നു നിര്‍മാതാക്കള്‍ പറയുന്നു. വിതരണ രംഗത്തു കൂടുതല്‍ മത്സരം വന്നാല്‍ ചിത്രത്തിനു കൂടുതല്‍ പബ്ലിസിറ്റി നല്‍കാനും കാഴ്ചക്കാരെ ആകര്‍ഷിക്കാനുമൊക്കെ ക്രിയാത്മകമായ നടപടികള്‍ ഉണ്ടാവുമെന്നു നിര്‍മ്മാതാക്കള്‍ കരുതുന്നു.
സിനിമാ രഗത്തെ ചേരിതിരിവ് അമേരിക്കയിലും; എസ്ര ചുരുക്കം തീയറ്ററുകളില്‍സിനിമാ രഗത്തെ ചേരിതിരിവ് അമേരിക്കയിലും; എസ്ര ചുരുക്കം തീയറ്ററുകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക