Image

അവിഹിത ബന്ധം ആരോപിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ക്ക്‌ ജാമ്യം

Published on 23 February, 2012
അവിഹിത ബന്ധം ആരോപിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ക്ക്‌ ജാമ്യം
കൊച്ചി : അവിഹിത ബന്ധം ആരോപിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍പ്രതികള്‍ക്ക്‌ ജാമ്യം ലഭിച്ചു. കോഴിക്കോട്‌ ജില്ലയിലെ ചെറുവാടിയിലെ തേലീരി ഷഹീദ്‌ ബാവയെ (28) അവിഹിത ബന്ധം ആരോപിച്ച്‌ കൊടിയത്തൂരില്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ്‌ പ്രതികളായ കൊടിയത്തൂര്‍ സ്വദേശികളുമായ കളത്തിങ്ങല്‍ നാജിദ്‌(19),പത്തേന്‍കടവത്ത്‌ റാശിദ്‌ (19) പൂളക്കല്‍ ഷാഹുല്‍ ഹമീദ്‌ (28), കൊളായില്‍ ജാഫര്‍ (30) എന്നിവര്‍ക്കാണ്‌ ജസ്റ്റിസ്‌ എം. ശശിധരന്‍ നമ്പ്യാര്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌.

2011 നവംബര്‍ ഒന്‍പതിന്‌ രാത്രിയാണ്‌ ശഹീദ്‌ ബാവ കൊടിയത്തൂരില്‍ സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്‌ സമീപം വെച്ച്‌ ക്രൂരമായി മര്‍ദനത്തിനിരയായത്‌. ഗുരുതരമായി പരിക്കേറ്റ ശഹീദ്‌ ബാവ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ നവംബര്‍ 13 ന്‌ മരിക്കുകയായിരുന്നു. കേസില്‍ ആകെ 15 പ്രതികളാണുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക