Image

ഫ്രാന്‍സിസ് മാര്‍പാപ്പ ഇലക്ട്രിക് കാര്‍ ഉപയോഗിച്ച് മാതൃകയാകുന്നു

ജോര്‍ജ് ജോണ്‍ Published on 02 March, 2017
ഫ്രാന്‍സിസ് മാര്‍പാപ്പ ഇലക്ട്രിക് കാര്‍ ഉപയോഗിച്ച് മാതൃകയാകുന്നു
വത്തിക്കാന്‍സിറ്റി: എഴുതുകയും പ്രസംഗിക്കുകയും മാത്രം ചെയ്താല്‍ മാത്രം പോരാ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്ന് നിര്‍ബന്ധമുള്ള ആളാണ്  ഫ്രാന്‍സിസ് മാര്‍പാപ്പ. 2015 ല്‍ പുറത്തിറക്കിയ പാരിസ്ഥിതിക ചാക്രികലേഖനമായ ലൗദാത്തോസീയുടെ ചുവടു പിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇലക്ട്രിക് കാര്‍ ഉപയോഗിക്കാന്‍ പോകുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ എമിഷന്‍ ഫ്രീ മൊബിലിറ്റി സ്റ്റേറ്റ് ആകാനുള്ള നീക്കത്തിലേക്കാണ് വത്തിക്കാന്‍ ചുവടു വയ്ക്കുന്നത്. നൂറു ശതമാനം ഇലക്ട്രിക് കാര്‍ ഉപയോഗമാണിത്.

പഠനത്തിനായി ഇപ്പോള്‍ പത്ത് ഇലക്ട്രിക് കാറുകളാണ് വത്തിക്കാന് വേണ്ടി നിര്‍മ്മിക്കുന്നത്. ഇവയുടെ പരീക്ഷണ ഓട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് പങ്കെടുത്ത് അന്തരീക്ഷ മലിനീകരണം വിലയിരുത്തുന്നു.  വെര്‍മുത്ത് അസെറ്റ് മാനേജ്‌മെന്റിന്റെ ജോച്ചെന്‍ വെര്‍മുത്ത് ആണ് ഇതിന്റെ ചീഫ് ഇന്‍വെസ്‌മെന്റ് ഓഫീസര്‍. മറ്റ് ലോകനേതാക്കള്‍ക്കും ഇത് ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നിര്‍മ്മിക്കുന്ന പത്ത് ഇലക്ട്രിക് കാറുകളില്‍ ഏറ്റവും  വിജയപ്രദമായത്  ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിക്കാന്‍ തുടങ്ങി വത്തിക്കാന്‍ ഒരു ചരിത്രത്തിന് തുടക്കം കുറിക്കും.


ഫ്രാന്‍സിസ് മാര്‍പാപ്പ ഇലക്ട്രിക് കാര്‍ ഉപയോഗിച്ച് മാതൃകയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക