Image

മ്യൂസിക്‌247 ആസിഫ്‌ അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 02 March, 2017
 മ്യൂസിക്‌247 ആസിഫ്‌ അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു


 കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ആസിഫ്‌ അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. അരുണ്‍ മുരളീധരനും ഡോണ്‍ വിന്‍സെന്റും മൂന്ന്‌ ഗാനങ്ങള്‍ വീതം സംഗീതം നല്‍കിയിട്ടുണ്ട്‌. ഹരിനാരായണന്‍ ബി.കെയും മനു മഞ്‌ജിത്തുമാണ്‌ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌. ഗുരുരാജ ഭട്ട്‌ കട്യ രചിച്ച ഒരു കന്നഡ ഗാനവും ആല്‍ബത്തിലുണ്ട്‌

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. വാര്‍മിന്നല്‍
പാടിയത്‌: ഹരിചരണ്‍
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: അരുണ്‍ മുരളീധരന്‍

2. ഇളമൈ
പാടിയത്‌: ശക്‌തിശ്രീ ഗോപാലന്‍
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: അരുണ്‍ മുരളീധരന്‍

3. എന്താണ്‌ മോനെ
പാടിയത്‌: ആന്റണി ദാസന്‍
ഗാനരചന: മനു മന്‍ജിത്‌
സംഗീതം: അരുണ്‍ മുരളീധരന്‍

4. കാരിരുളു (കന്നഡ)
പാടിയത്‌: അരുണ്‍ ജെയിംസ്‌
ഗാനരചന: ഗുരുരാജ ഭട്ട്‌ കട്യ
സംഗീതം: ഡോണ്‍ വിന്‍സെന്റ്‌

5. തനിയെ തനിയെ
പാടിയത്‌: സുജിത്‌ സുരേശന്‍, ചാള്‍സ്‌ നസാരെത്ത്‌
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: ഡോണ്‍ വിന്‍സെന്റ്‌

6. താരാരാ
പാടിയത്‌: യാസിന്‍ നിസാര്‍
ഗാനരചന: മനു മന്‍ജിത്‌
സംഗീതം: ഡോണ്‍ വിന്‍സെന്റ്‌

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=UtZT92ziPGU

രോഹിത്‌ വി എസ്‌ സംവിധാനം നിര്‍വഹിച്ച 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍'എന്ന ചിത്രത്തില്‍ ആസിഫ്‌ അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വര്‍ഗീസ്‌, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ്‌ എന്നിവരും അഭിനയിക്കുന്നുണ്ട്‌. 

സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്‌സ്റ്റണ്‍ മാത്യുവുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. ആന്റണി ബിനോയ്‌, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സ്‌ ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ ങൗ്വശസ247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌. 

 ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക