Image

വിശാലും ആന്‍ഡ്രിയയും രഹസ്യമായി വിവാഹിതരായി?

Published on 02 March, 2017
വിശാലും ആന്‍ഡ്രിയയും രഹസ്യമായി വിവാഹിതരായി?

വിശാലും വരലക്ഷ്മി ശരത് കുമാറും തമ്മിലുള്ള ബന്ധം അവസാനിക്കാന്‍! കാരണം ഒരു നടിയും വിശാലും തമ്മിലുള്ള അടുപ്പമാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് ആന്‍ഡ്രിയ ജെര്‍മിയാ ആണെന്നാണ് ഇപ്പോള്‍ കോളിവുഡ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയും വാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്. ചിദംബരം ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരാകുകയായിരുന്നുവത്രെ. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്ന് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപാരിവാലന്‍ എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നതെന്നും വിവരമുണ്ട്. ആന്‍ഡ്രിയയും വിശാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. താരസംഘടനയായ നടികര്‍ സംഘത്തിന് ഒരു കെട്ടിടം പണിത ശേഷം മാത്രമേ താന്‍ വിവാഹം കഴിയ്ക്കൂ എന്ന നിലപാടിലാണ് വിശാല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക