Image

ബര്‍മിംഗ്ഹാമില്‍ ശ്രുതി വാര്‍ഷികം ഏപ്രില്‍ 29ന്

Published on 02 March, 2017
ബര്‍മിംഗ്ഹാമില്‍ ശ്രുതി വാര്‍ഷികം ഏപ്രില്‍ 29ന്


      ബര്‍മിംഗ്ഹാം: യുകെ മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷികം ബര്‍മിംഗ്ഹാമില്‍ അരങ്ങേറും. ഏപ്രില്‍ 29ന് (ശനി) ഡഡ്‌ലിയിലെ സ്റ്റൂര്‍ബ്രിഡ്ജ് ടൗണ്‍ഹാളിലാണ് പരിപാടി. 

പ്രശസ്ത മലയാള സാഹിത്യകാരി കെ.ആര്‍. മീരയാണ് മുഖ്യാതിഥി. ശ്രുതി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകോത്സവമായിരിക്കും ഇത്തവണയും കാണികളുടെ ശ്രദ്ധാകേന്ദ്രം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക