Image

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നോന്പുകാല നവീകരണ ധ്യാനം മൂന്നു മുതല്‍

Published on 02 March, 2017
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നോന്പുകാല നവീകരണ ധ്യാനം മൂന്നു മുതല്‍

 
മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിഥിന്‍ഷോ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നോന്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. 

പ്രശസ്ത വചന പ്രഘോഷകനും കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ ഫാ. ജോര്‍ജ് കരിന്തോലില്‍ ആണ് നോന്പുകാല ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത്. വെള്ളി വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്പതു വരെയും ശനി രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെയും ഞായര്‍ രാവിലെ 11 മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം. ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിംഗിനും കുന്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാ ഇടവക ജനങ്ങളേയും വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബിജു ആന്റണി 7809295451, ട്വിങ്കിള്‍ ഈപ്പന്‍ 7988428996, സുനില്‍ കോച്ചേരി 07414842481 


റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക