Image

വെസ്‌കോസ മലയാളി അസോസിയേഷന്‍ ധനസഹായം നല്‍കി

Published on 02 March, 2017
വെസ്‌കോസ മലയാളി അസോസിയേഷന്‍ ധനസഹായം നല്‍കി


      ദമാം: ദമാമിലെ പ്രമുഖ മലയാളി കൂട്ടായ്മയായ വെസ്‌കോസ മലയാളി അസോസിയേഷന്‍ ധനസഹായം നല്‍കി. വാഹനാപകടത്തില്‍ അരയ്ക്കു താഴെ പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ട കൊല്ലം തൃക്കടവൂര്‍ സ്വദേശി ടൈറ്റസിനാണ് സഹായധനം ലഭിച്ചത്.

അസോസിയേഷന്‍ അംഗം യാസറില്‍ നിന്നും ടൈറ്റസിനുവേണ്ടി സജീവ് കുമാര്‍ തുക ഏറ്റു വാങ്ങി. ചടങ്ങില്‍ ചന്ദ്രന്‍ നായര്‍, സദര്‍ സുലൈമാന്‍, വിനോദ്, നജീബ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക