Image

ബര്‍മിംഗ്‌ഹാമില്‍ കുരിശുവര തിരുനാള്‍ ആചരിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 23 February, 2012
ബര്‍മിംഗ്‌ഹാമില്‍ കുരിശുവര തിരുനാള്‍ ആചരിച്ചു
ബര്‍മിംഗ്‌ഹാം: ബര്‍മിംഗ്‌ഹാമിനു സമീപം ബാല്‍സാല്‍ കോമണ്‍ കത്തോലിക്ക പള്ളിയില്‍ വലിയ നോമ്പിന്‌ ആരംഭം കുറിച്ചുള്ള വിഭൂതി തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. സീറോ മലബാര്‍ സഭ ബര്‍മിംഗ്‌ഹാം അതിരൂപത ചാപ്ലെയിന്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയാണ്‌ തിരുകര്‍മ്മങ്ങള്‍ക്ക്‌ തുടക്കമായത്‌.

വിശുദ്ധ കുര്‍ബാന മധ്യേ കുരിശുവര തിരുനാളിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്‌ട്‌ എല്ലാവരുടെയും നെറ്റിയില്‍ കുരിശടയാളം ചാര്‍ത്തി ഫാ. സോജി വിശ്വാസികളെ അനുഗ്രഹിച്ചു. വിവിധ മാസ്‌ സെന്ററുകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ബര്‍മിംഗ്‌ഹാമില്‍ കുരിശുവര തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക