Image

ആശാ ശരത് സുഗതകുമാരിയാകുന്നു!

Published on 03 March, 2017
ആശാ ശരത് സുഗതകുമാരിയാകുന്നു!

കവയിത്രി സുഗതകുമാരിയുടെ ജീവിതം സിനിമയാകുകയാണ്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ സുരേഷ് മണിമലയാണ് സുഗതകുമാരിയുടെ സാഹിത്യ, സാമൂഹ്യ ജീവിതം സിനിമയാക്കുന്നത്. സുരേഷ് മണിമല തന്നെ രചനയും സംവിധാനവും സംഗീതവും നിര്‍വഹിക്കും.

ആശാ ശരതാണ് വെള്ളിത്തിരയില്‍ സുഗതകുമാരിയായി എത്തുക. സുഗതകുമാരിയുടെ കവിതകള്‍ക്കൊപ്പം മകള്‍ ലക്ഷ്മി ദേവി എഴുതിയ ഗാനങ്ങളും ചിത്രത്തില്‍ ഉണ്ടാകും. മധു അമ്ബാട്ടാണ് ഛായാഗ്രഹണം. ഏപ്രില്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക