Image

മഞ്ജുവാര്യര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നുവെന്ന് ദിലീപ് ഫാന്‍സ്

Published on 03 March, 2017
മഞ്ജുവാര്യര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നുവെന്ന് ദിലീപ് ഫാന്‍സ്

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് കണ്ടിട്ടില്ലേല്‍ ഇതാ കണ്ടോ.. പേരിനും പ്രശസ്തിക്കും എന്ത് നെറികെട്ട കളിയും കളിക്കും ഈ ചേച്ചി – നടി മഞ്ജു വാര്യരെക്കുറിച്ച് ദിലീപ് മീഡിയ ക്ലബ്ബ് എന്ന പേജില്‍ വന്ന പോസ്റ്റാണിത്. അതിക്രമത്തിന് ഇരയായ നടിക്ക് നൃത്തം സമര്‍പ്പിച്ച് മഞ്ജു വാര്യര്‍ എന്ന വാര്‍ത്തയാണ് ആരാധക സംഘത്തെ ചൊടിപ്പിച്ചത്.കൂട്ടുകാരിക്ക് പറ്റിയ അബദ്ധത്തെ ഏറ്റവും കൂടുതല്‍ മുതലെടുത്തതും ഷൈന്‍ ചെയ്തതും മഞ്ജു വാര്യരാണ് എന്നാണ് ദിലീപ് മീഡിയ ക്ലബ്ബ് എന്ന പേജ് പറയുന്നത്. പേജില്‍ മഞ്ജു വാര്യര്‍ക്ക് എതിരായ പോസ്റ്റുകളും കമന്റുകളും ഇഷ്ടം പോലെയുണ്ട്.

മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ ഒരാളായ ദിലീപിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന പേജാണ് ഇത്. 24/7 ദിലീപ് അപ്‌ഡേറ്റ്‌സ്, എക്‌സ്‌ക്ലൂസീവ് ദിലീപ് ഗാലറി, ഫാന്‍സ് ആക്ടിവിറ്റീസ് ഒക്കെയാണ് ആയിരക്കണക്കിന് ലൈക്കുളള ഈ ഫേസ്ബുക്ക് പേജിനെക്കുറിച്ച് പേജ് തന്നെ പറയുന്നത്.മലയാളത്തിലെ ഒരു പ്രമുഖ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു വാര്യരെ കുറ്റപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടത് ഈ പേജ് തന്നെയാണ് എന്നതാണ് ഇതിലേറ്റവും അതിശയകരമായ കാര്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക