Image

ബെഡ്‌ഫോര്‍ഡില്‍ നോന്പുകാല വാര്‍ഷിക ധ്യാനം 11, 12 തീയതികളില്‍

Published on 03 March, 2017
ബെഡ്‌ഫോര്‍ഡില്‍ നോന്പുകാല വാര്‍ഷിക ധ്യാനം 11, 12 തീയതികളില്‍


      ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മയും സീറോ മലബാര്‍ കുര്‍ബാന കേന്ദ്രവുമായ ബെഡ്‌ഫോര്‍ഡില്‍ വലിയ നോന്പുകാലത്തോടനുബന്ധിച്ച് വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നു. ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ദ്വിദിന വചന ശുശ്രൂഷ നയിക്കും.

കിഡ്‌സ് ഫോര്‍ കിംഗ്ഡം സെഹിയോന്‍ യുകെ ടീം ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ആത്മീയ പരിപോഷണ ശുശ്രൂഷകള്‍ ഒരുക്കും. കുന്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് ബെഡ്‌ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സാജു മുല്ലശേരിയില്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: രാജു ഒഴുകയില്‍ 07737250611, ജോമോന്‍ ജോസഫ് 07735493561 , 
മഞ്ജു മാത്യു 07859020742.

പള്ളിയുടെ വിലാസം: Our Lady Of Catholic Church, Kempston, MK42 8QB.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക