Image

വേള്‍ഡ് പീസ് മിഷന്റെ നോന്പുകാലധ്യാനങ്ങള്‍ യുകെയില്‍

Published on 03 March, 2017
വേള്‍ഡ് പീസ് മിഷന്റെ നോന്പുകാലധ്യാനങ്ങള്‍ യുകെയില്‍


      സൗത്താംപ്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോന്പുകാലധ്യാനങ്ങള്‍ യുകെയിലെ ആല്‍ടര്‍ഷോട്ട് സെന്റ് ജോസഫ് ദേവാലയത്തില്‍  മാര്‍ച്ച് നാലിനും സെന്റ് മേരീസ് ദേവാലയത്തില്‍ അഞ്ചിനും നടക്കും. ഫാ. ജോസ് അഞ്ചാനിക്കല്‍, ബ്രദര്‍ സണ്ണി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ധ്യാനം നയിക്കുന്നത്. വിശുദ്ധ കുര്‍ബാന, ആരാധന, കുന്പസാരം, രോഗശാന്തി പ്രാര്‍ഥന, അഭിഷേക പ്രാര്‍ഥന തുടങ്ങിയ നോന്പുകാല ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ധ്യാനം.

ദൈവികമായ സ്‌നേഹത്തിന്േ!റയും പുതിയ തീരുമാനങ്ങളുടെയും അടയാളമാക്കിതീര്‍ക്കാന്‍ ഈ നോന്പുകാലത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് ഒരു വലിയ ദൈവകൃപയുടെ അനുഗ്രഹവര്‍ഷമാക്കി മാറ്റണമെന്ന് സീറോ മലബാര്‍ സൗത്താംപ്ടന്‍ റീജണ്‍ ചാപ്ലിന്‍ ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ അഭിപ്രായപ്പെട്ടു. 

ആല്‍ടര്‍ഷോട്ടിനു ശേഷം ബോണ്‍മൗത്ത്, സൗത്താംപ്ടന്‍, ബേസിംഗ്‌സ്‌റ്റോക്ക്, റെഡിംഗ്, ന്യൂമില്‍ട്ടന്‍ എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള ധ്യാനങ്ങള്‍. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ 0748 073 0503, ജോസ് ചേലച്ചുവട്ടില്‍ 0789 781 6039, ജിത്ത് 0788 686 2527, ബിനോയ് 0744 690 1352, വേള്‍ഡ് പീസ് മിഷന്‍ 0744 849 0550. 

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക