Image

ബര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ 11 ന്

Published on 03 March, 2017
ബര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ 11 ന്


      ബര്‍മിംഗ്ഹാം: വലിയ നോന്പിന്റെ വ്രതാനുഷ്ടാനങ്ങളും മാര്‍ യൗസേപ്പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ 11 ന് ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും രോഗശാന്തിയും മാനസാന്തരവും പകര്‍ന്നുനല്‍കുന്ന കണ്‍വന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ പങ്കെടുക്കും.

പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളജിന്റെ സ്പിരിച്വല്‍ ഡയറക്ടറും യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവര്‍ത്തകനും വചനപ്രഘോഷകനുമായ റവ.കാനോന്‍ ജോണ്‍ യുഡ്രിസ് ഇത്തവണ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ പീഡാസഹ നത്തില്‍ പരിശുദ്ധ അമ്മയുടെ ഹൃദയവേദനയുടെ കാഠിന്യം വെളിപ്പെടുത്തുന്ന "LOOKING THROUGH HER EYES''എന്ന പ്രോഗ്രാം ഇത്തവണ കുട്ടികള്‍ക്കായി അവതരിപ്പിക്കും.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ഥന പുസ്തകങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷനില്‍ ഇത്തവണ കുരിശിന്റെ വഴി ശുശ്രൂഷ ഉണ്ടായിരിക്കും. വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച് ബര്‍മിംഗ്ഹാം ആ70 7ഖണ..

വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700, ടോമി ചെന്‌പോട്ടിക്കല്‍ 07737935424.

റിപ്പോര്‍ട്ട്: ബാബു ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക