Image

കൊച്ചിയില്‍ ചെക്ക് റിപ്പബ്ലിക് വീസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു

Published on 03 March, 2017
കൊച്ചിയില്‍ ചെക്ക് റിപ്പബ്ലിക് വീസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു

 
കൊച്ചി: ചെക്ക് റിപ്പബ്ലിക് എംബസിയും വിഎഫ്എസ് ഗ്ലോബലും ചേര്‍ന്ന് കൊച്ചിയില്‍ ചെക്ക്് റിപ്പബ്ലിക് വീസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യയിലെ 11 മത് ചെക്ക് റിപ്പബ്ലിക് വീസ അപേക്ഷാ കേന്ദ്രമാണ് കൊച്ചി എംജി റോഡില്‍ രവിപുരത്തുള്ള കോസ്റ്റല്‍ ചേംബേഴ്‌സ് (മനോജ് ടവര്‍) ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ചെക്ക് റിപ്പബ്ലിക് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി മാര്‍ട്ടിന്‍ സ്‌മോലേക്, ഇന്ത്യയിലെ ചെക്ക് റിപ്പബ്ലിക് സ്ഥാനപതി മിലന്‍ ഹോവോര്‍ക, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 

കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ചെക്ക് റിപ്പബ്ലിക് സന്ദര്‍ശിക്കാനായുള്ള ഷെങ്കന്‍ വീസക്കായി വിഎഫ്എസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാനാവുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഇന്ത്യയിലെ ചെക്ക് റിപ്പബ്ലിക് സ്ഥാനപതി മിലന്‍ ഹോവോര്‍ക ചൂണ്ടിക്കാട്ടി. 

ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശന വേളയില്‍ തന്നെ കൊച്ചിയിലെ വീസ അപേക്ഷാ കേന്ദ്രം ആരംഭിക്കാനായതില്‍ ആഹ്ലാദമുണ്ടെന്ന് ചെക്ക് റിപ്പബ്ലിക് വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി മാര്‍ട്ടിന്‍ സ്‌മോലെക് പറഞ്ഞു. ചെക്ക്് റിപ്പബ്ലിക്കിലേക്ക് കൂടുതല്‍ പേര്‍ക്കു സന്ദര്‍ശനം നടത്താന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നഗരങ്ങളില്‍ ചെക്ക്് വീസാ അപേക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ചടങ്ങില്‍ വിഎഫ്എസ് ഗ്ലോബല്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് സൗത്ത് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വിനയ് മല്‍ഹോത്ര, ചെക് എംബസിയില്‍ നിന്നും വിഎഫ്എസ് ഗ്ലോബലില്‍ നിന്നുമുള്ള പ്രമുഖരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക