Image

ഒക്കലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസക്യാമ്പ് മാര്‍ച്ച് 25ന്

പി.പി.ചെറിയാന്‍ Published on 03 March, 2017
 ഒക്കലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസക്യാമ്പ് മാര്‍ച്ച് 25ന്
തുള്‍സ(ഒക്കലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗ്രേറ്റര്‍ തുള്‍സ ഹിന്ദു ടെംമ്പിളുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2017 മാര്‍ച്ച് 25 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെ ഗ്രേറ്റര്‍ തുള്‍സാ ഹിന്ദു ടെമ്പിളിലാണ് വിസ, ഒ.സി.ഐ. കാര്‍ഡ് ക്യാമ്പ് നടക്കുകയെന്ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പത്രകുറിപ്പില്‍ പറയുന്നു.

യു.എസ്. പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ ഒ.സി.ഐ., വിസ, റിണന്‍സിയേഷന്‍ സര്‍്ട്ടിഫിക്കറ്റ് എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന പൂരിപ്പിച്ച അപേക്ഷ ഫോറവുമായി ക്യാമ്പില്‍ എത്തിയാല്‍ രേഖകള്‍ പരിശോധിച്ചു ഹൂസ്റ്റണ്‍ സി.കെ.ജി.എസ്(CKGS) ഓഫീസിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ചെയ്തിരിക്കുന്നത്.

ഒ.സി.ഐ., വിസ എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിസക്യാമ്പ് നടക്കുന്ന സ്ഥലം
16943 East 21st Street, Tolsa, Ok. 74134. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 627 2034 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.


 ഒക്കലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസക്യാമ്പ് മാര്‍ച്ച് 25ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക