Image

പി. എം. ജാബിര്‍ന് സ്വാന്തന സ്പര്‍ശം അംഗീകാരം.

ബിജു വെണ്ണികുളം. Published on 04 March, 2017
പി. എം. ജാബിര്‍ന്  സ്വാന്തന സ്പര്‍ശം  അംഗീകാരം.
മസ്‌കാറ്റ്:  ബഹറൈന്‍ കേന്ദ്രീകരിച്ചു  ചുവപ്പിന്റെ കൂട്ടുകാര്‍ എന്ന കൂട്ടായ്മയും ,  തൃശൂര്‍ ചെറുതുരുത്തിയിലെ  ബി.പി.മണി മെമ്മോറിയല്‍ പ്രവാസി ടസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാന്തന സ്പര്‍ശം എന്ന പരിപാടി നാളെ (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് ചെറുതുരൂത്തിയിലെ സുലൈമാന്‍ നഗറില്‍ നടക്കും.

യു.ആര്‍.പ്രദീപ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീല്‍  ഉദ്ഘാടനം ചെയ്യും.

ജീവകാരുണ്യ രംഗത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്  സലീം കിഴിശ്ശേരിയെയും ,  വിദേശത്ത് നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാനിലെ  സാമൂഹ്യ പ്രവര്‍ത്തകനായ  പി. എം. ജാബിര്‍നെയും ചടങ്ങില്‍ വെച്ചു ആദരിക്കും.

സി.പി.ഐ (എം) തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ നിയമസഭാ സ്പീക്കറുമായ കെ.രാധാകൃഷ്ണന്‍ ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

വിവിധ പ്രവാസി സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ജാബിര്‍, ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയാണ്.  കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്ന ജാബിര്‍ ഇപ്പോള്‍ കേരള പ്ലാനിംഗ് ബോര്‍ഡ് വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗവുമാണ്.

പ്രവാസലോകത്തിന് നല്‍കിയ  പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങള്‍ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2006ലെ കൈരളി ചാനല്‍ അവാര്‍ഡ്,  2007ലെ പ്രിയദര്‍ശിനി സെന്റര്‍ അവാര്‍ഡ്,  2011ല്‍ ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഷിഫ അല്‍ ജസീറ അവാര്‍ഡ്,  2013ല്‍ മീഡിയ വണ്ണിന്റെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ്,  കുവൈത്ത് കേന്ദ്രമായുള്ള കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ 2014ലെ പ്രവാസി അവാര്‍ഡ്,  Times Now/ICICI Bank  NRI ഓഫ് ദി ഇയര്‍  ജാബിറായിരുന്നു. 

വാര്‍ത്ത:   ബിജു വെണ്ണികുളം.

പി. എം. ജാബിര്‍ന്  സ്വാന്തന സ്പര്‍ശം  അംഗീകാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക