Image

ജയില്‍വാസത്തിനിടെ മലയാളി വ്യവസായി ഒമാനില്‍ നിര്യാതനായി

Published on 23 February, 2012
ജയില്‍വാസത്തിനിടെ മലയാളി വ്യവസായി ഒമാനില്‍ നിര്യാതനായി
മസ്‌കത്ത്‌: ഒമാനിലെ ജയിലില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി വ്യവസായി നിര്യാതനായി. ഒമാനിലെ ഗ്രീന്‍ ഐലന്‍ഡ്‌ ഷിപ്പിങ്‌ ഏജന്‍സീസ്‌, അല്‍ മന്തൂര്‍ ട്രേഡിംഗ്‌ എന്നിവയുടെ സംരംഭകനായ കൊട്ടാരക്കര പുലമണ്‍ ചന്തവിള തെക്കേതില്‍ ടി. എം. ജേക്കബാണ്‌ (56) മരിച്ചത്‌. 30 വര്‍ഷമായി മസ്‌കത്തില്‍ ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്‌ അടുത്തിടെ ബിസിനസുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങി തടവ്‌ അനുഭവിക്കേണ്ടി വന്നിരുന്നു.

ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ ജയിലില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഇദേഹത്തെ സുമൈലിലെ ജയിലില്‍ നിന്ന്‌ ഖുറമിലെ റോയല്‍ ഒമാന്‍ പൊലീസ്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. ഒമാനിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്ന ജേക്കബിന്റെ വിയോഗം സുഹൃദ്വലയത്തെയും ബന്ധുക്കളെയും കണ്ണീരിലാഴ്‌ത്തി. നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന വ്യവസായിയിരുന്നു ഇദ്ദേഹം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി നാട്ടിലേക്ക്‌ കൊണ്ടുപോയി. ഭാര്യ: ബിജി ജേക്കബ്‌, മക്കള്‍:സാം, റോക്കി, ഷാലൂ.
ജയില്‍വാസത്തിനിടെ മലയാളി വ്യവസായി ഒമാനില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക