Image

ജര്‍മ്മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം

ജോര്‍ജ് ജോണ്‍ Published on 04 March, 2017
ജര്‍മ്മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പല കമ്പനികള്‍ക്കും, എയര്‍ലൈന്‍സിനും, എയര്‍പോര്‍ട്ടുകള്‍ക്കും നിലവിലുള്ള സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധിക്യുതമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ കോടതി വിധിച്ചു. സര്‍വീസ് നമ്പരുകളായ 1801 -1802 - 1803 - 1804 - 1805 എന്നിവ സെക്കന്റുകള്‍ വച്ച് അമിത ചാര്‍ജാണ് കുറെ വര്‍ഷങ്ങളായി കസ്റ്റമേഴ്‌സില്‍ നിന്നും ഈടാക്കി വന്നിരുന്നത്. ഇത് നിയമാനുസ്യുതം അല്ലെന്നും സാധാരണ ടെലഫോണ്‍ ചാര്‍ജ് മാത്രമേ ഈടാക്കാന്‍ സാധിക്കുക എന്നുമാണ്  യൂറോപ്യന്‍ സെന്‍ട്രല്‍ കോടതി വിധി.

സ്റ്റ്ഗാര്‍ട്ടില്‍ ഇലക്ട്രിക് കടയായ  കൊമംടെക്‌ന് എതിരെ ഒരു കസ്റ്റമര്‍ ജര്‍മ്മനിയിലും, യൂറോപ്യന്‍ സെന്‍ട്രല്‍ കോടതിയിലും നടത്തിയ നിയമ യുദ്ധമാണ് ഈ വിധിക്ക് കാരണമായത്. ഒരു കസ്റ്റമറിന് സര്‍വീസ് ലഭിക്കുന്നതിനും, തങ്ങള്‍ വാങ്ങിയ പ്രൊഡക്റ്റിന്റെ കൂടുതല്‍ വിശദാശംങ്ങള്‍ അറിയുന്നതിനും അവകാശമുണ്ടെന്നും അതിനായി അമിത ചാര്‍ജുകള്‍ ഉള്ള നമ്പര്‍ ഏര്‍പ്പെടുത്തുന്നത് നിയമത്തിന് എതിരാണെന്നും കോടതി പറഞ്ഞു.


ജര്‍മ്മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക