Image

ആഗോള മലയാളിക്കു കേരളത്തില്‍ ആദ്യമായി ഔദ്യാഗിക വേദി-- കേരള സഭ (കുര്യന്‍ പാമ്പാടി)

Published on 04 March, 2017
ആഗോള മലയാളിക്കു കേരളത്തില്‍ ആദ്യമായി ഔദ്യാഗിക വേദി-- കേരള സഭ (കുര്യന്‍ പാമ്പാടി)
കേരള സഭ വരുന്നു.ഭൂമി മലയാളത്തില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കുന്ന കേരളസഭ രൂപവല്‍ക്കരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം ആഗോള മലയാളികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കേരളം മലയാളികളുടെ മാതൃഭൂമി എന്ന ആശയം 1948ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ആവിഷ്‌കരിച്ചതിനു ശേഷം ലോക മലയാളിക്കു കിട്ടൂ ചേതോഹരമായ സമ്മാനം ഇതുപോലെ മറ്റൊന്നില്ല.

കേരള നിയമസഭയിലെ 144 അംഗങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളികളുടെ പ്രതിനിധികളും ഉള്‍പെടുന്നതായിരിക്കും ഈ സഭ. മറുനാടന്‍ മലയാളികളെ അതതു രാജ്യങ്ങളിലെ അവരുടെ എണ്ണം നോക്കി നാമനിര്‍ദേശം ചെയ്യും.

കേരളത്തിനുള്ളില്‍ പ്രവാസി മലയാളിക്കു ഒരു ഔദ്യോഗിക വേദി ഉണ്ടാകുന്നതു ഇതാദ്യമാണ് . ഇതിനുവേണ്ടി ആറരക്കോടി രൂപ പുതിയ ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു.

ഗള്‍ഫില്‍ നിന്ന് മലയാളികളുടെ മടക്കം വര്‍ധിക്കുന്നസ് സാഹചര്യത്തില്‍ അവര്‍ക്കു വേണ്ടിയുള്ള പുനരധിവാസ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇതാദ്യമാണ്.

ഗള്‍ഫില്‍ നിന്ന് 1998-ല്‍ 7.3 ലക്ഷം പേരും 2014-ല്‍ 12 .5 ലക്ഷം പേരും മടങ്ങിയെത്തിയെന്നാണു ഏറ്റം പുതിയ സാമ്പത്തിക അവലോകനത്തില്‍ വെളിപ്പെടുത്തിയി'ുള്ളത് .

ബജറ്റില്‍ പ്രവാസികള്‍ക്ക് പ്രത്യേകം താല്പര്യം ജനിപ്പിക്കുന്ന മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്:

പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നി് 2000 രൂപയായി വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമനിധിക്ക് ആറു കോടി രൂപ വകയിരുത്തി.

നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 61 കോടി രൂപ, ഗള്‍ഫില്‍നിന്നു മടങ്ങേണ്ടി വരുന്നവര്‍ക്ക് വിവാഹം, അപകടം, മരണം ആരോഗ്യ രക്ഷ എന്നിവക്ക് 13 കോടി.

ഗള്‍ഫില്‍നിന്നു മടങ്ങുന്നവരുടെ പുനരുദ്ധാരണത്തിനും നൈപുണ്യ വികസനത്തിനുമായി 18 കോടി രൂപ.

പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാബേസ് തയാറാക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ അഞ്ചുകോടി.

അഞ്ച്, ഓപ്പറേഷന്‍ ഒളിമ്പ്യ ലക്ഷ്യമാക്കി സ്‌പോര്‍ട്‌സ്കൗണ്‍സിലിന് നാല്പതു കോടിയും സ്‌പോര്‍ട്‌സ് യൂവജനക്ഷേമ ഡിറക്ടറേറ്റിനു 60 കോടിയും വാകയിരുത്തി.

പി ടി ഉഷയുടെ അക്കാദമിക്ക് ഒരു കോടി

ആഗോള മലയാളിക്കു കേരളത്തില്‍ ആദ്യമായി ഔദ്യാഗിക വേദി-- കേരള സഭ (കുര്യന്‍ പാമ്പാടി)ആഗോള മലയാളിക്കു കേരളത്തില്‍ ആദ്യമായി ഔദ്യാഗിക വേദി-- കേരള സഭ (കുര്യന്‍ പാമ്പാടി)ആഗോള മലയാളിക്കു കേരളത്തില്‍ ആദ്യമായി ഔദ്യാഗിക വേദി-- കേരള സഭ (കുര്യന്‍ പാമ്പാടി)ആഗോള മലയാളിക്കു കേരളത്തില്‍ ആദ്യമായി ഔദ്യാഗിക വേദി-- കേരള സഭ (കുര്യന്‍ പാമ്പാടി)ആഗോള മലയാളിക്കു കേരളത്തില്‍ ആദ്യമായി ഔദ്യാഗിക വേദി-- കേരള സഭ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക