Image

11-)മത് സീതിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്‍റ്ന് വിപുലമായ ഒരുക്കം.

Published on 04 March, 2017
11-)മത് സീതിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്‍റ്ന് വിപുലമായ ഒരുക്കം.

ദുബൈ: കാല്‍ പന്തുകളിയില്‍ വിസ്മയം തീര്‍ത്ത കേരളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തികൊണ്ട് 2017- മാര്‍ച്ച് 17 ദുബൈ അല്‍ വസല്‍ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ വെച്ച്  മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന 11-)മത് സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് വീഷിക്കാന്‍ വിപുലമായ ഒരുകങ്ങള്‍. യു.എ.ഇയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ പത്തു വര്‍ഷമായി നടന്നുവരുന്ന ടൂര്‍ണമെന്‍റ് വീഷിക്കുവാന്‍ എല്ലാ വര്‍ഷവും വന്‍ ജനമാണ് എത്തിച്ചേരുന്നത്. ലോകോത്തര നിലവാരത്തിലുള്ള ദുബൈ അല്‍വാസല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് യു.എ.ഇയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്‍റ്ന്‍റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി.

പി.കെ അന്‍വര്‍ നഹ,ഡോ:അന്‍വര്‍ അമീന്‍,എടവത്ത് മൂസ ഹാജി,മുസ്തഫ അല്‍ ഖത്താല്‍, അള്‍ട്ടിമ സൈനുദ്ദീന്‍, നെല്ലറ ഷംസുദ്ദീന്‍,ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ് (രക്ഷാധികാരികള്‍), ചെമ്മുക്കന്‍ യാഹുമോന്‍(ചെയര്‍മാന്‍),ഉമ്മര്‍ ആവയില്‍, കെ.പി.പി തങ്ങള്‍,അബൂബക്കര്‍ ബി.പി അങ്ങാടി,ഹംസു കാവണ്ണയില്‍, കെ.പി സാജിദ്,ഷംസുദ്ദീന്‍ വള്ളിക്കുന്ന്(വൈ.ചെയര്‍മാന്‍മാര്‍), ഹംസ ഹാജി മാട്ടുമ്മല്‍ (ജന:കണ്‍വീനര്‍),ഇബ്രാഹിംകുട്ടി തിരൂര്‍,സകീര്‍ പെരിന്തല്‍മണ്ണ, അഷ്‌റഫ്‌ തോട്ടോളി, മൊയ്തീന്‍ പൊന്നാനി,ഷമീം ചെറിയമുണ്ടം, അബ്ദുല്‍ മുനീര്‍ തയ്യില്‍  (കണ്‍വീനര്‍മാര്‍),മുസ്തഫ വേങ്ങര (ഖജാന്‍ജി),ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ഷുക്കൂര്‍,സബ് കമ്മിറ്റി ഭാരവാഹികളായി പി.വി നാസര്‍,കെ.പി.എ സലാം(പ്രോഗ്രാം),മുസ്തഫ തിരൂര്‍,ജലീല്‍ കൊണ്ടോട്ടി (ഫൈനാന്‍സ്),ഇ.ആര്‍ അലി മാസ്റ്റര്‍,മുജീബ് കോട്ടക്കല്‍(റിസപ്ഷന്‍),നിഹ്മത്തുള്ള മങ്കട,മുഹമ്മദ്‌ വള്ളിക്കുന്ന് (മീഡിയ),കെ.എം ജമാല്‍,ടി.കെ ജലീല്‍ തവനൂര്‍(മെഡിക്കല്‍),കരീം കാലടി,ജൗഹര്‍ മൊറയൂര്‍ (റജിസ്ട്രേഷന്‍),സിദ്ദീഖ് കാലൊടി,ടി.പി സൈതലവി(ട്രാന്‍സ്പോര്‍ട്ട്), കുഞ്ഞിമോന്‍ എരമംഗലം,സലിം ബാബു(ഫുഡ്‌),ഒ.ടി സലാം,അബ്ദുസമദ് ആനമങ്ങാട്(വളണ്ടിയര്‍), വി.കെ റഷീദ്,ഹമീദ്‌ ചെറവല്ലൂര്‍ (പ്രചരണം), ഗഫൂര്‍ കാലോ,അയൂബ് സബീല്‍ (ഗ്രൌണ്ട് ഇന്‍ ചാര്‍ജ്) എന്നിവരെ തെരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0505283336,0506440556

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക