Image

വിവാഹത്തെ കുറിച്ച് സുസ്മിത സെന്‍

Published on 04 March, 2017
വിവാഹത്തെ കുറിച്ച് സുസ്മിത സെന്‍

വിശ്വസുന്ദരി പട്ടം, ബോളിവുഡ് റാണി, സാമൂഹ്യ പ്രവര്‍ത്തക എന്നിങ്ങനെ പലരംഗങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ് സുസ്മിത സെന്‍. താരത്തിന്റെ വിവാഹമാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം. ചര്‍ച്ചകള്‍ മുറുകിയതോടെ എന്തുകൊണ്ട് താന്‍ ഇപ്പോഴും വിവാഹത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് വ്യക്തമാക്കി സുസ്മിത എത്തി.

എന്തുകൊണ്ടാണ് ഇപ്പോഴും തനിച്ചു കഴിയുന്നതെന്ന് എല്ലാവരും ചോദിക്കുന്നു. എന്തുകൊണ്ട് തനിച്ചായിക്കൂടാ എന്ന് ഞാന്‍ പറയും. ഞാന്‍ എന്റെ നിലപാടില്‍ സുരക്ഷിതയാണ്. ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ എനിക്ക് മറ്റുള്ളവരുടെ നിലപാടുകളെ ബഹുമാനിക്കാനും, അഭിനന്ദിക്കാനും കഴിയുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം തീകൊണ്ടു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ ഞാന്‍ കാണാനിരിക്കുന്നതേയുള്ളുവെന്ന് സുസ്മിത കുറിച്ചു.

വിവാഹം കഴിച്ചില്ലെങ്കിലും 16 വയസ്സുകാരി അലീസയുടേയും എട്ടു വയസ്സുകാരി റെനീയുടെയും അമ്മ വേഷം സുസ്മിത മികച്ചതാക്കുന്നു. മക്കളോടൊത്തുള്ള ഓരോ സന്തോഷവും ഈ അമ്മ ആസ്വദിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക