Image

മണിയുടെ കുടുംബം ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്

Published on 04 March, 2017
മണിയുടെ കുടുംബം ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്

കലാഭവന്‍ മണിയുടെ കുടുംബം ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്. മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നുമുതല്‍ മൂന്നുദിവസമാണ് കലാഭവന്‍ മണിയുടെ കുടുംബം നിരാഹാരമിരിക്കുക.

മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടു മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് നിരാഹാരം ഇരിക്കുന്നത്.

മണിയുടെ പിതാവിന്റെ സ്മാരകമായ രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ ഇന്ന് അനാച്ഛാദനം ചെയ്യുന്ന പ്രതിമക്ക് സമീപമാണ് കുടുംബം നിരാഹാരം ഇരിക്കുക.
കേസ് സിബിഐക്ക് കൈമാറിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ മണിയുടെ മരണം സംബന്ധിച്ച് ഒരു തുടര്‍നടപടികളും നടത്തിയിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കേസ് അട്ടിമറിച്ചതാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കലാഭവന്‍ മണി മരണമടഞ്ഞിട്ട് മാര്‍ച്ച് ആറിന് ഒരു വര്‍ഷം തികയുകയാണ്. കുടുംബത്തിലെ എല്ലാവരും അന്നേ ദിവസം നിരാഹാരത്തില്‍ പങ്കെടുക്കുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക