Image

ഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത് ഫെസ്റ്റ് ആഘോഷം

ജോസ് മാളേയ്ക്കല്‍ Published on 04 March, 2017
ഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത് ഫെസ്റ്റ് ആഘോഷം
ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപത 2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഇടവകകള്‍ കേന്ദ്രീകരിച്ച് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ മതബോധനസ്കൂള്‍ ഫെയ്ത്ത്്‌ഫെസ്റ്റ് എന്നപേരില്‍ കുട്ടികള്‍ക്കായി വിശ്വാസോത്സവം നടത്തി. വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ കുട്ടികളുടെ നൈസര്‍ഗികകലാവാസനകള്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, ബൈബിള്‍ കഥാപാത്ര അനുകരണത്തിലൂടെയും, ബൈബിള്‍ വായന, ബൈബിള്‍ കഥാകഥനം എന്നിവയിലൂടെയും, പ്രസംഗരൂപേണയും അവതരിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ സണ്ടേ സ്കൂള്‍ æട്ടികള്‍ക്ക് ലഭിച്ച സുവര്‍ണാവസരം. ചെറുപ്രായത്തില്‍ æട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി നടത്തപ്പെട്ട പരിപാടി വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചു.

പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് അവരുടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനായിട്ടാണ് ഫെയ്ത്ത്‌ഫെസ്റ്റ്. ബൈബിള്‍ സ്‌പെല്ലിംഗ് ബീ മുതല്‍ ഉപകരണസംഗീതം വരെ, വാട്ടര്‍ കളര്‍ പെയിന്റിംഗ് മുതല്‍ ബൈബിള്‍ വായന വരെ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിയിരുന്നു. ഫെബ്രുവരി 25, മാര്‍ച്ച് 4, 19 എന്നീ മൂന്നു ദിവസങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ അരങ്ങേറുക.

പ്രധാന മല്‍സരങ്ങള്‍ മാര്‍ച്ച് 4 ശനിയാഴ്ച്ച 10:30 മുതല്‍ നടന്നു. സ്റ്റേജിതര മല്‍സരങ്ങള്‍ (കളറിംഗ്, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്) എന്നിവ ഫെബ്രുവരി 25 ശനിയാഴ്ച്ച നടത്തിയിരുന്നു. ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം മാര്‍ച്ച് 19 ഞായറാഴ്ച ആയിരിക്കും നടക്കുക.

ബൈബിള്‍ പാരായണം, ബൈബിള്‍ കഥാവതരണം, സ്‌പെല്ലിംഗ് ബീ, ഗാനം, കളറിംഗ് & പെയിന്റിംഗ്, അടിസ്ഥാന പ്രാര്‍ത്ഥനകള്‍, പ്രസംഗം, ബൈബിള്‍ കഥാപാത്രങ്ങളുടെ അനുകരണം എന്നിവയാണ് ഇത്തവണ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രേഡുലവല്‍ അനുസരിച്ച് കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മല്‍സരങ്ങള്‍ നടത്തിയത്. 

മാര്‍ച്ച് 4 ശനിയാഴ്ച്ച 10:30 -ന് ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി വിശ്വാസതിരിതെളിച്ച് ഉത്ഘാടനം നിര്‍വഹിച്ച ഫെയ്ത്ത്‌ഫെസ്റ്റില്‍ മതബോധനസ്കൂളിലെ പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 100 ല്‍ പരം കുട്ടികള്‍ തങ്ങളുടെ കലാവാസനകള്‍ മല്‍സരബുധ്യാ പ്രകടിപ്പിച്ചു.

ഫെബ്രുവരി 25 ശനിയാഴ്ച്ച സ്റ്റേജിതര മല്‍സരങ്ങളായ കളറിംഗ്, പെയിന്റിംഗ്, പെന്‍സില്‍ സ്‌കെച്ചിംഗ് എന്നിവ നടത്തപ്പെട്ടു. ക്രയോണ്‍സും, കളര്‍ പെന്‍സിലും, വാട്ടര്‍കളറും ഉപയോഗിച്ച് കൊച്ച് ആര്‍ട്ടിസ്റ്റുകള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കുട്ടികളുടെ പ്രായത്തില്‍ കവിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. വിജയികള്‍ക്ക് സ്കൂള്‍ വാര്‍ഷികദിനത്തില്‍ സമ്മാനങ്ങള്‍ ലഭിക്കും.

ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ട്രസ്റ്റിമാരായ മോഡി ജേക്കബ്, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പലും ഫെയ്ത്ത്്‌ഫെസ്റ്റ് ജനറല്‍ കോര്‍ഡിനേറ്ററുമായ ജോസ് മാളേയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ലീനാ ജോസഫ്, ജയിന്‍ സന്തോഷ്, ഷീബാ സോണി, അനു ജയിംസ്, ജോസഫ് ജയിംസ്, പി.റ്റി.എ. പ്രസിഡന്റ് ജോജി ചെറുവേലില്‍, മതാധ്യാപകരായ തോമസ് ഉപ്പാണി, ജാന്‍സി ജോസഫ്, ജാസ്മിന്‍ ചാക്കോ, സോബി ചാക്കോ, അജിത് തോമസ്, ജോസ് ജോസഫ്, മഞ്ജു സോബി, മെര്‍ലിന്‍ അഗസ്റ്റിന്‍, ജെന്നി ജയിംസ്, എലിസബത്ത് ഫിലിപ്, ജൂലി കêമത്തി, മുന്‍ സി. സി. ഡി. ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, സാന്ദ്രാ തെക്കുംതല, സുനില്‍ തോമസ്, ജ്യോതി എബ്രാഹം, ജോസ് പാലത്തിങ്കല്‍, നീതു മുക്കാടന്‍ എന്നിവരും മല്‍സരങ്ങളുടെ വിജയകരമായ നടത്തിപ്പിനു സഹായികളായി.

ഫോട്ടോ: ജോസ് തോമസ്
ഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത് ഫെസ്റ്റ് ആഘോഷംഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത് ഫെസ്റ്റ് ആഘോഷംഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത് ഫെസ്റ്റ് ആഘോഷംഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത് ഫെസ്റ്റ് ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക