Image

വിശുദ്ധപാപം (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 04 March, 2017
വിശുദ്ധപാപം (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
പള്‍സര്‍ സുനി വാര്‍ത്തകളുടെ പുതുമനശിക്കുന്നു, അതിനുപകരം നില്‍ക്കുന്നതിനായി ഫാദര്‍ റോബിനും ആറു കന്യാസ്ത്രിമാരും രംഗപ്രവേശനംചെയ്തിരിക്കുന്നു ഒരു വിശുദ്ധ പാപവുമായി. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്നവകാശപ്പെടുന്ന കത്തോലിക്കാപുരോഹിതര്‍ പാപങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ വിശുദ്ധപാപം എന്നല്ലേ വിളിക്കേണ്ടത്?

കൊട്ടിയൂര്‍ ബലാത്സംഗക്കേസ് ഇതില്‍ പ്രതി ഒരുവൈഥികനും അദ്ദേഹത്തെ തുണച്ചുകുറേ കന്യാസ്ത്രീമാരും .എല്ലാവരും നിരവധിവര്‍ഷങ്ങള്‍ വേദപഠനം നടത്തിയും നിത്യ ബ്രമ്മചര്യം കാത്തുകൊള്ളാം എന്നെല്ലാം ശപഥമെടുത്തു മനുഷ്യസേവനത്തിനായി കച്ചകെട്ടി ഇറങ്ങിയവരാണ്. ഇവരണിയുന്ന കുപ്പായം വെറുംകപടകൃത്യങ്ങള്‍ക്കുള്ള മുഖംമൂടിയല്ലേ? ഇതൊരൊറ്റപ്പെട്ട സംഭവമല്ലകേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുമല്ല. കേരളത്തിലിതു പലേ മ്ലേച്ചരൂപങളിലും പ്രത്യക്ഷപ്പെടുന്നു എന്നുമാത്രം.

മറിയക്കുട്ടി കൊലക്കേസ്, സിസ്റ്റര്‍ അഭയഇങ്ങനേ പോകുന്നുസ്ത്രീപീഡനം മനുഷ്യഹത്യയില്‍ എത്തിയവ. ഇവകൂടാതെ അനവധി ചൈല്‍ഡ് അബു സുകേസുകള്‍ മറക്കപ്പെട്ടിരിക്കുന്നു .ഒരുകാര്യംവളരെ ശരി കത്തോലിക്കാ സഭയില്‍ മാത്രമാണ് മുകളില്‍ പരാമര്‍ശിക്കുന്ന മാതിരിയുള്ള ഹീനകൃത്യങ്ങള്‍കൂടുതലായും നടക്കുന്നത്.

ഈ സഭയില്‍ മാത്രമേ സന്യാസിമാര്‍ക്കു സ്ത്രീവര്‍ജനം ആവശ്യപ്പെടുന്നുള്ളു.
ലൈംഗികമോഹങ്ങള്‍ ഒരുപാപമായിട്ടാണ് കത്തോലിക്കാസഭ കാണുന്നത് അതിനാല്‍ വൈദികപട്ടംസ്വീകരിക്കുന്നവര്‍ ഈപാപത്തില്‍ വീഴുവാന്‍ പാടില്ല. ചരിത്രവും ബൈബിളും പരിശോധിച്ചാല്‍കാണുവാന്‍ പറ്റും ഈബ്രമ്മചര്യം പിനീട് സഭാമേലധ്യഷ്യന്മാര്‍ മതസ്ഥാപനങ്ങളുടെ സാമ്പത്തിക കെട്ടുറപ്പിനും ഉന്മനത്തിനുംവേണ്ടി സൃഷ്ട്ടിച്ചവഎന്ന് .സുവിശേഷം പറയുന്നുണ്ട് പീറ്ററിന് ഭാര്യ ഉണ്ടായിരുന്നുവെന്ന്.

ഈ സ്ത്രീവിലയ്ക്ക് കത്തോലിക്കാസഭയുടെ ആദ്യകാലങ്ങളില്‍ ഇല്ലായിരുന്നു.
പലേപള്ളികളിലും മതസ്ഥാപനങ്ങളിലും ഇതുപോലുള്ള അസാന്മാര്‍ഗ്ഗികപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നാല്‍ പലേഘട്ടങ്ങളിലും ഇവ മേലദ്ധ്യഷര്‍ മൂടിവ്യക്കുന്നു. പണംനല്കി ഒത്തുതീര്‍ക്കുന്നു. ഒരനാശാസപ്രവര്‍ത്തിപുറത്തുവന്നാല്‍ മാര്‍പ്പാപ്പ മുതല്‍ മെത്രാന്‍വരെ അവയെ അപലപിക്കും എന്നാല്‍ ഇതിന്റെ പിന്നിലെ പ്രവണതകളെക്കുറിച്ചുപടിക്കുന്നതിനോ ഒരുശ്വാശ്വതപരിഹാരം കാണുന്നതിനോ ശ്രമിക്കുന്നില്ല.

എല്ലാ ജീവജാലങ്ങളിലും പ്രകൃത്യാഉള്ളതാണ് ലൈംഗികത ഇതിനെ ഒരുളോഹ കൊണ്ടുമൂടിവയ്ക്കാം എന്നഭോഷത്തരംകത്തോലിക്കാ സഭ ഉപേഷിക്കേണ്ടിയിരിക്കുന്നു. അച്ചന്മാര്‍ക്കുവിവാഹം അനുവദിച്ചിട്ടുള്ള എത്രയോ ക്രിസ്തീയസഭകള്‍ ഇവിടുണ്ട്ഇവരും ജീസസ ്‌െ്രെകസ്റ്റിന്റെ ആരാധകരല്ലേ? ഇവര്‍ നല്ല ക്രിസ്ത്യാനികള്‍ അല്ലായിരിക്കും?

മനസിലാവാത്ത ഒരുകാര്യം എന്തുകൊണ്ട് അല്മായര്‍ എന്ന സമൂഹം ഈ ദുഷ് പ്രവണതകളെ കണ്ണുതുറന്നുകാണുന്നില്ലശക്തമായഭാഷയില്‍മാറ്റങ്ങള്‍ആവശ്യപ്പെടുന്നില്ല.എം.പി. പോള്‍ മാരുള്ള വ്യക്തികളെ അഭിപ്രായപ്രകടനത്തെ കുറ്റകൃത്യമായിക്കണ്ടു സഭക്കുപുറത്താക്കുന്നതിനു നാം കൂട്ടുനിന്നു. അതുപോലെ തന്നെ അച്ഛന്‍മ്മാരുടെ വൃത്തികെട്ട പ്രവര്‍ത്തനങ്ങ ള്‍ക്കും കുഞ്ഞാടുകള്‍ പിന്താങ്ങല്‌കൊടുക്കുന്നതായി ഇവിടെ കാണുന്നു.

പലരില്‍നിന്നുംകേട്ടു ഇതെല്ലാം സഭാവിരോധികളും, മാധ്യമങ്ങളുംകെട്ടിച്ചമക്കുന്നവ എന്ന് .മറ്റൊരുകൂട്ടര്‍ പറയുന്നു ഇതുപോലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നഅച്ചന്മാരും കന്യാസ്ത്രിക ളുംവളരെ വിരളംവേറെ എത്രയോ ഹീനമായകുറ്റകൃത്യങ്ങള്‍ പുറത്തുനടക്കുന്നു എന്നെല്ലാം. അടുത്ത ഒഴികഴിവ് ഇവര്‍ എത്രയോനല്ല കാര്യങ്ങള്‍ ചെയ്യുന്നു ഈചെറിയകുറ്റങ്ങള്‍ എന്തിനുനിങ്ങള്‍ പൊക്കിക്കാട്ടുന്നു.

പള്ളികളും മറ്റുമതസ്ഥാപങ്ങളും ആര്‍ക്കുവേണ്ടി എന്നചോദ്യം ചോദിക്കേണ്ട സമയംകഴിഞ്ഞിരിക്കുന്നു. ഇപ്പോളുള്ള അവസ്ഥ മതസ്ഥാപനങ്ങള്‍ മുഖ്യമായും അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും ഇതല്ലേ വാസ്തവം? പിന്നെ തങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ പൊതുജനത്തെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മാര്‍ഗം ശെരിപ്പെടുത്തുക അതുമാത്രം ഇതിനെചോദ്യംചെയ്യുന്നവര്‍ക്ക് ദൈവവശിക്ഷതീര്‍ച്ച..

ഒരുകാര്യം വ്യക്തമാകുന്നുണ്ട് പുതിയതലമുറ തികച്ചും മതത്തിന് അടിമകള്‍ അല്ല. സഭാഅധ്യക്ഷന്‍മാരുടെ അസാന്മാര്‍ഗിയതയില്‍ ഇവര്‍കുറച്ചെല്ലാം അപ്രീതി കാട്ടിതുടങ്ങിയിട്ടുണ്ട് ഇത് എത്രത്തോളം മുന്നോട്ടുപോകും എന്ന് കണ്ടറിയണം.
ആലുവയില്‍നിന്നും എഴുതുന്നു
Join WhatsApp News
Truth and Justice 2017-03-08 06:05:40
Practicing celibacy in Catholicism should discontinue and allow the priests and nuns to be married
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക