Image

കീന്‍ പ്രവര്‍ത്തനോല്‍ഘാടനം ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു

Published on 04 March, 2017
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
ന്യൂ യോര്‍ക്ക് : നാനോ ടെക്‌നോളജിയില്‍ പുതിയ തലമുറ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പദ്മശ്രീ ഡോ: പോനിശേരില്‍ സോമസുന്ദരന്‍. കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (KEAN) പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനവും ലോങ്ങ് ഐലന്‍ഡ് റീജിയണല്‍ മീറ്റിങ്ങും ഫെബ്രുവരി 25ന് ന്യൂ യോര്‍ക്കില്‍ ക്യുഎന്‍സിലുള്ള രാജധാനി റസ്റ്റാറെന്റില്‍ വച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാളെയുടെ ടെക്‌നോളജിയാണ് നാനോ, അതിനായി പുതിയ തലമുറയെ ശക്തരാക്കുവാന്‍ രക്ഷകര്‍ത്താക്കളും അവര്‍ ഉള്‍പ്പെടുന്ന കീന്‍ പോലെയുള്ള സംഘടനകളും ശ്രമിക്കണം. എന്‍ജിനീയറിങ് ബിരുദം നേടി ഇവിടെ വന്നു വിവിധ എന്‍ജിനീയറിങ് രംഗംങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിനു നന്മ നല്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം നടത്തേണ്ടത്. സമൂഹത്തിനു നല്‍കുക മറിച്ചു സമൂഹത്തില്‍ നിന്ന് ഒന്നും നാം പ്രതീക്ഷിക്കുകയുമരുത്. സേവനത്തില്‍ മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധ. കീന്‍ ചാരിറ്റി രംഗത്തു നല്‍കുന്ന സംഭാവനകള്‍ അമേരിക്കയിലെ മറ്റു സംഘടനകള്‍ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കീനിന്റെ ഹോണററി മെമ്പര്‍ഷിപ്പ് പദ്മശ്രീ ഡോ:പൊനിശേരില്‍ സോമസുന്ദരത്തിനു നല്‍കി ആദരിച്ചു. മിനറല്‍ എന്‍ജിനീയറിങ്ങില്‍ തനതായ സംഭാവനകള്‍ നല്കുകയും ഭാരതത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പദ്മശ്രീയും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്തതിലുള്ള ആദരവായിട്ടാണ് സംഘടനയുടെ ഹോണററി അംഗത്വം അദ്ദേഹത്തിന് നലകിയത്.
ക്യുഎന്‍സ് ലോങ്ങ് ഐലന്‍ഡ് റീജിയന്റെ വൈസ് പ്രെസിഡന്റായ ജോര്‍ജ് ജോണിന്റെ ആമുഖത്തോടുകൂടി തുടങ്ങിയ മീറ്റിംഗ് പുതിയതായി അധികാരം ഏറ്റെടുത്ത പ്രസിഡന്റ് എല്‍ദോ പോള്‍ മുഖ്യ പ്രഭാഷണം നടത്തി. തന്നെ കീനിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്ത എല്ലാ അംഗങ്ങള്‍ക്കും അഭ്യുദയ കാംഷികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

 സംഘടനാ ചെയുന്ന ഏറ്റവും വലിയ പ്രവര്‍ത്തനം കേരളത്തിലെ നിര്‍ധനരായ എന്‍ജിനീയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ ഷിപ്പ് ഏറ്റവും വലിയ വിദ്യാഭ്യാസ ചാരിറ്റി ആണ്. തുടര്‍ന്നും കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും, എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് കുട്ടികളില്‍ അഭിരുചി വരുത്തുന്നതിന് സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കുകയും, കീനിന്റെ പ്രവര്‍ത്തങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കുന്നതിനായി എല്ലാ മാസവും ന്യൂസ് ലെറ്റര്‍ പുബ്ലിക്കേഷന്‍ ഇറക്കാന്‍ തുടങ്ങുമെന്നും. ഇതിനായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും കീനിന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അമേരിക്കന്‍ മലയാളി സംഘടനകളിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പാക്കി മാറ്റുമെന്നും ജനറല്‍ സെക്രട്ടറിയായി ചുമതല ഏറ്റ മനോജ് ജോണ്‍ പറഞ്ഞു. ചടങ്ങില്‍ സ്വാഗത ആശംസിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ സജീവ പ്രവര്‍ത്തക പ്രീതാ നമ്പ്യാര്‍ മുഖ്യ അഥിതി പദ്മശ്രീ ഡോ:പൊനിശേരില്‍ സോമസുന്ദരത്തിനെ സദസിനു പരിചയപ്പെടുത്തി. വിവരങ്ങള്‍ ഏറ്റവും അടുത്ത നിമിഷങ്ങളില്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി സംഘടനാ വെബ്‌സൈറ്റ് കൂടുതല്‍ പരിഷ്‌കരിക്കുന്ന പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നതായി പുതിയ ട്രഷററാര്‍ നീന സുധീര്‍ പറഞ്ഞു. എഞ്ചിനീയറിങ് രംഗത്തു പുതിയ തലമുറയെ ആകര്‍ഷിക്കുകയും സംഘടനയുടെ ഭാഗമാകുവാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്‍ ഗ്രിഗറി അറിയിച്ചു.

പുതിയ മമ്മിറ്റിക്കു ആശംസകള്‍ അര്‍പ്പിച്ചു വൈസ് പ്രസിഡന്റായി കോശി പ്രകാശ്, ചാരിറ്റി കമ്മിറ്റി ചെയര്മാന്‍ മാര്‍ട്ടിന്‍ വര്‍ഗീസ്, പ്രൊഫഷണല്‍ അഫ്ഫയെര്‌സ് ചെയര്മാന്‍ ജൈസണ്‍ അലക്‌സ്, സ്റ്റുഡന്റസ് ഔട്ട് റീച് ചെയര്മാന്‍ ഷാജി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

വൈസ് പ്രസിഡന്റായി കോശി പ്രകാശ്, ജോയിന്റ് സെക്രട്ടറിയായി നോബിള്‍ വര്‍ഗീസ്, ജോയിന്റ് ട്രഷററായി ദീപു വര്‍ഗീസ്, റീജനല്‍ വൈസ് പ്രസിഡന്റുമാരായി മെറി ജേക്കബ് (റോക് ലന്‍ഡ് / വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയ), സോജിമോന്‍ ജയിംസ് (ന്യൂ ജേഴ്‌സി), ജോര്‍ജ് ജോണ്‍ (ക്വീന്‍സ് /ലോംഗ് ഐലന്‍ഡ്) ട്രസ്റ്റിബോര്‍ഡ് മെമ്പറായി റെജി മോന്‍ ഏബ്രഹാം, ഓഡിറ്ററായി മനോജ് അലക്‌സ് എന്നിവരും ചുമതലയേറ്റു. അജിത്ചിറയില്‍ എക്‌സ് ഒഫിഷ്യോ അംഗമായിരിക്കും. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, സുതാര്യമാക്കുന്നതിനും വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കി യിട്ടുണ്ട്.

 ചെയര്‍പേഴ്‌സണ്‍മാരായി ജയ്‌സണ്‍ അലക്‌സ് (പ്രൊഫഷണല്‍ അഫയേഴ്‌സ്), മാര്‍ട്ടിന്‍ വര്‍ഗീസ് (സ്‌കോളര്‍ഷിപ്പ് /ചാരിറ്റി), ഷാജി കുര്യാക്കോസ് (സ്റ്റുഡന്റ് ഔട്ട്‌റീച്ച്), ലിസി ഫിലിപ്പ് (ജനറല്‍ അഫയേഴ്‌സ്), മാലിനി നായര്‍ (സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍), ജിജി ഫിലിപ്പ് (ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്), പ്രീതാ നമ്പ്യാര്‍ (പബ്ലിക് റിലേഷന്‍സ്) എന്നിവരെ ചുമതലപ്പെടുത്തി.
പുതിയ കമ്മിറ്റിയുടെ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നതോടൊപ്പം ഈ വര്‍ഷം കൂടുതല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുവാന്‍ സംഘടനാ പ്രതിജ്ഞാബദ്ധമാണെന്ന് നന്ദി അറിയിച്ച ജോയിന്റ് സെക്രട്ടറി നോബിള്‍ വര്ഗീസ് പറഞ്ഞു. 

ചടങ്ങിന് മാറ്റുകൂട്ടുവാന്‍ വിവിധ കലാപരിപാടികളും നടന്നു. ഒമ്പതാം വര്‍ഷം പിന്നിടുന്ന കീന്‍ 501 C (3) അംഗീകാരമുള്ള സംഘടനയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങല്‍ അറിയുവാനും കീനിന്റെവിദ്യാഭ്യാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളില്‍ ബന്ധപ്പെടുക.
എല്‍ദോ പോള്‍: 201 370 5019
മനോജ് ജോണ്‍: 917 841 9043
നീന സുധീര്‍ : 732 789 8262
കെ ജെ ഗ്രിഗറി : 914 636 8679
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
കീന്‍   പ്രവര്‍ത്തനോല്‍ഘാടനം  ഡോ: സോമസുന്ദരന്‍ നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക