Image

ഹൂസ്റ്റണില്‍ 1800 പേര്‍ക്ക് ഹോം ഡിപ്പോ തൊഴില്‍ നല്‍കും

പി.പി. ചെറിയാന്‍ Published on 05 March, 2017
ഹൂസ്റ്റണില്‍ 1800 പേര്‍ക്ക് ഹോം ഡിപ്പോ തൊഴില്‍ നല്‍കും
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഹോം ഡിപ്പോ വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി 80,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഹൂസ്റ്റണില്‍ മാത്രം 1800 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സെയില്‍സ്, കാഷ്യര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം ജീവനക്കാരെയാണ് നിയമിക്കുന്നത്.

കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളിലും, സ്റ്റോറുകളിലും കോളജ് വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്തവര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്കും തൊഴില്‍ നല്‍കും. കമ്പനിക്ക് അമേരിക്കയില്‍ ആകെ 400,000 ജീവനക്കാരുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 1 800 466 3337.
ഹൂസ്റ്റണില്‍ 1800 പേര്‍ക്ക് ഹോം ഡിപ്പോ തൊഴില്‍ നല്‍കുംഹൂസ്റ്റണില്‍ 1800 പേര്‍ക്ക് ഹോം ഡിപ്പോ തൊഴില്‍ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക