Image

വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോങ്ക്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു

തോമസ് പാലച്ചേരില്‍ Published on 05 March, 2017
വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോങ്ക്‌സ്  ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക് : വി.യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോങ്ക്‌സ് ക്‌നാനായ ദേവാലയത്തില്‍ (670 യോങ്കേഴ്‌സ് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്) മാര്‍ച്ച് 12 തീയതി കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്.

ഈ തിരുന്നാളില്‍ വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. 

അന്നേ ദിവസം വൈകുന്നേരം 4.30 നുള്ള ലദിഞ്ഞോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. റവ. ഫാ സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാര്‍മികത്തില്‍ തിരുന്നാള്‍ റാസ ഉണ്ടായിരിക്കും
തിരുനാള്‍ സന്ദേശം നല്‍കുന്നത് റെവ .ഫാ .മാത്യു മേലേടം. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫൊറോന വികാരി റെവ.ഫാ ജോസ് തറക്കല്‍ നിര്‍വഹിക്കും. 
 ആഘോഷമായ പ്രദക്ഷിണവും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. 25 പ്രസുദേന്തിമാര്‍ ചേര്‍ന്ന് നടത്തുന്ന തിരുന്നാളില്‍ സംബന്ധിച്ച്, അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. 
വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോങ്ക്‌സ്  ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോങ്ക്‌സ്  ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക