Image

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ തീവ്രവാദത്തെക്കുറിച്ചു ചര്‍ച്ച നടത്തി

മാത്യു വൈരമണ്‍ Published on 05 March, 2017
 കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ തീവ്രവാദത്തെക്കുറിച്ചു ചര്‍ച്ച നടത്തി
ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ ഫെബ്രുവരി 24, 2017 ഞായറാഴ്ച്ച സ്റ്റാഫോര്‍ഡിലെ ദേശി റെസ്‌റ്റോറന്റില്‍ കൂടുകയുണ്ടായി. ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളില്‍ സാഹിത്യസമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു.

ജോസഫ് പൊന്നോലി “ചാവേറുമായി ഒരഭിമുഖം” എന്നതന്റെ ലേഖനം വായിച്ചവതരിപ്പിച്ചു. രാജീവ് ഗാന്ധിവധക്കേസിന്റെ അന്വേഷണസംഘങ്ങളുടെ ഭാഗമായി 1992 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍, എല്‍.ടി. ടി.ഇ.യുടെ ചാവേര്‍പടയുടെ അംഗമായിരുന്ന ശിവരാസന്റെ അനുജത്തിയെ കണ്ടുമുട്ടിയ അനുഭവമാണ് അദ്ദേഹംവിവരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീകരതയെയും തീവ്രവാദത്തെയും അവ സൃഷ്ടിക്കുന്നരാഷ്ട്രീയ സാമൂഹ്യ ഘടകങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സമകാലീന തീവ്രവാദങ്ങളിലേക്കു ലേഖനം വിരല്‍ചൂണ്ടുന്നു. “ഭീകരരായി മുദ്രകുത്തിയ മനുഷ്യക്കോലങ്ങളുടെ കാണാപ്പുറംകാണാതെ ഭീകരതതുടച്ചു മാറ്റാന്‍ കഴിയുമോ” എന്ന പ്രസക്തമായ ചോദ്യത്തിലാണ് ലേഖനം അവസാനിക്കുന്നത്.

തീവ്രവാദത്തെക്കുറിച്ചു സുദീര്‍ഘമായ ഒരുചര്‍ച്ച നടന്നു. വര്‍ഗീയതയില്‍ നിന്നുംഉടലെടുക്കുന്ന അസഹിഷ്ണതയും അക്രമങ്ങളും ന്യായീകരിക്കാന്‍ സാധിക്കുകയില്ല. സാമ്പത്തിക അസമത്വവും വിവേചനവും സൃഷ്ടിക്കുന്ന
സാമൂഹ്യ സംഘര്ഷവും സംഘട്ടനവും ഒഴിവാക്കാന്‍ രാഷ്ട്രീയസാമുദായിക സാമ്പത്തിക സംവിധാനംശ്രമിക്കേണ്ടതാണ്. അക്രമംഒരിക്കലും ന്യായീകരിക്കാവുന്നതല്ല. മതത്തിന്റെ പേരില്‍നടക്കുന്ന ഭീകരതതുടച്ചുമാറ്റുവാന്‍ മതസംഘടനകളും അംഗങ്ങളും മുന്‍കൈ എടുക്കണം. അത്യന്തികമായി മനുഷ്യമനസ്സ് മാറണം. അനീതിക്കെതിരെ പ്രതികരിക്കണം. എന്നീ ആശയങ്ങള്‍ ചര്‍ച്ചയില്‍നിന്നും ഉടലെടുത്തു.

തുടര്‍ന്ന് ജോസഫ് തച്ചാറ “തെരുവുനായ” എന്ന ലേഖനം അവതരിപ്പിച്ചു. കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരമായി നായ്ക്കളെകൊന്നു അവയുടെ മാംസം നായ മാംസംതിന്നുന്ന നാടുകളിലേക്ക് കയറ്റുമതിചെയ്താല്‍ നായപ്രശ്‌നവും, തൊഴില്‍ പ്രശ്‌നവും പരിഹരിക്കാം എന്നഒരുനിര്‍ദ്ദേശമാണ് ലേഖനത്തിന്റെ ഉള്ളടക്കം.

ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളില്‍ “ഒരുചെറുകിളിപ്പാട്ട്” എന്ന കവിത ആലപിച്ചു. എഴുത്തച്ഛന്റെ കിളിപ്പാട്ടു മാതൃകയില്‍ കിളിയെക്കൊണ്ട് ഒരു ഇണക്കിളികളുടെ കദനകഥപാടിക്കുകയാണ ്കവി.

ചര്‍ച്ചയില്‍ മാത്യുമത്തായി, ഈശോ ജേക്കബ്, റോയ്, ജോസഫ് തച്ചാറ, നൈനാന്‍ മാത്തുള്ള, ടൈറ്റസ് ഈപ്പന്‍, ജോര്‍ജ് പാംസ്ആര്ട്ട്, റോഷന്‍ ജേക്കബ്, ഡാ. സണ്ണി എഴുമറ്റൂര്‍, ബാബു കുരവക്കല്‍, ശ്രീമതി ബോബിമാത്യു, ജോണ്‍മാത്യു, ദേവരാ ജകുറുപ്പ് എന്നിവര്‍ സജീവമായിപങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

അടുത്ത മീറ്റിംഗ് മാര്‍ച്ച് 26, 2017 നു കൂടുന്നതായിരുക്കും. പ്രൊഫ. മരിയന്‍ഹില്ലര്‍ “ഇവൊല്യൂഷന്‍ ഓഫ്‌മോഡേണ്‍ സോഷ്യല്‍ എത്തിക്‌സ് “ (ആധുനിക സന്മാര്‍ഗശാസ്ത്രത്തിന്റെ ആവിര്‍ഭാവം” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും.
 കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ തീവ്രവാദത്തെക്കുറിച്ചു ചര്‍ച്ച നടത്തി കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ തീവ്രവാദത്തെക്കുറിച്ചു ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക