Image

തട്ടിപ്പിനും, വെട്ടിപ്പിനും പിഴയും ജയില്‍ ശിക്ഷയും; ധാരളം ഇന്ത്യക്കാര്‍ നിയമത്തില്‍ കുരുങ്ങും?

എബി മക്കപ്പുഴ Published on 05 March, 2017
തട്ടിപ്പിനും, വെട്ടിപ്പിനും പിഴയും ജയില്‍ ശിക്ഷയും; ധാരളം ഇന്ത്യക്കാര്‍ നിയമത്തില്‍ കുരുങ്ങും?
പരസ്യമായി അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുകയും, രാജ്യനന്മയ്ക്കു വേണ്ടി എടുക്കുന്ന തീരുമാനങ്ങളെ വളച്ചു തിരിച്ചു എഴുതി കാട്ടി ഒരു ആഭാസനായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കണം. ഇന്നത്തെ സൗഭാഗ്യങ്ങള്‍ എങ്ങനെ കിട്ടിയെന്ന്? ഉടുതുണിക്ക് മറുതുണിയില്ലാതെ പട്ടിണിയും ദാരിദ്ര്യവും നേരില്‍ മനസിലാക്കി ഒരു കാലത്തു നിങ്ങളോ നിങ്ങളുടെ പൂര്‍വ്വികരോ ഇന്ത്യയില്‍ താമസിച്ചിരുന്നപ്പോള്‍ ഏതു കുതന്ത്രവും കാട്ടി അമേരിക്കയിലേക്ക് രക്ഷപെടണമെന്നായിരുന്നു ഓരോരുത്തരുടെയും മോഹം. ഇവിടെ വന്നു അന്യായ മാര്‍ഗ്ഗങ്ങളിലൂടെ സ്വത്തു സമ്പാദിച്ചവരാണ് 60% ഇന്ത്യക്കാരും.

ഇവരുടെയൊക്കെ കഴിഞ്ഞ 20 വര്‍ഷത്തെ സാമ്പത്തീക ഇടപാടുകള്‍ പരിശോധിക്കുവാനുള്ള പുതിയ ഓര്‍ഡിനന്‍സ് അമേരിക്കന്‍ സര്‍ക്കാര്‍ ഉടനെ കൊണ്ടുവരുമെന്നാണ് സൂചന.നിയമ വിരുദ്ധമായി നുഴഞ്ഞു കയറി, അമേരിക്കന്‍ സര്‍ക്കാരിനെ കട്ടു മുടിച്ച ഓരോരുത്തരും അമേരിക്കയിലെ ജയിലിലെ സുഖം അനുഭവിക്കണം.നിങ്ങളുടെ കള്ള കണക്കുകള്‍ ഉണ്ടാക്കി തന്ന സി.പി.എക്കാര്‍ നിങ്ങള്‍ പിടിയ്ക്കപ്പടുക്കുമ്പോള്‍ കൈ മലര്‍ത്തും .കാരണം നിങ്ങളുടെ കൈയൊപ്പോടു കൂടിയ സെല്‍ഫ് ഡിക്ലറേഷന്‍ ലെറ്റര്‍ അവരുടെ കൈവശം ഉണ്ട്. അല്ല അവര്‍ നിങ്ങള്‍ക്ക് കൂട്ട് നിന്നു എന്നറിഞ്ഞാല്‍ അവരുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദ് ചെയ്യും.

ലോക ബിസിനെസ്സ് സാമ്പ്രാജ്യത്തിലെ സമ്പന്നനായ ഒരു ബിസിനെസ്സ് സമ്രാട്ടാണ് ഇന്ന് അമേരിക്ക ഭരിക്കുന്നത്. ആ വ്യക്തിയെ ആരും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട! ബിസിനെസ്സിലെ ലാഭ നഷ്ട്ടങ്ങള്‍ മസ്സിലാക്കി ലാഭം എങ്ങനെ ഉണ്ടാക്കാം എന്ന് പ്രായോഗിക ജീവിതത്തലിലൂടെ ലോകത്തിനു കട്ടി കൊടുത്ത മഹാനാണ് ഇന്ന് അമേരിക്കയെ നയിക്കുന്നതു.

കുടിയേറ്റക്കാര്‍ എന്ന് വീമ്പ് ഇളക്കി പറയുന്നവര് അമേരിക്കയുടെ അധഃപതനം ആഗ്രഹിക്കുന്നവരാണ്.യഥാര്ത്ഥ രാജ്യ സ്‌നേഹി ആണെങ്കില്, നിങ്ങളൊക്കെ ഈ രാജ്യത്തെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

അമേരിക്കന്‍ സര്ക്കാരില്‍ നിന്നും ലഭിക്കുന്ന കോടികളുടെ ഗ്രാന്റ് തിരിമറികള്‍ നടത്തി ഹൃസ്വകാലം കൊണ്ട് കോടിപതികളായി മാറുന്ന ഹോം ഹെല്ത്ത് കെയര്‍ മുതലാളിമാരുടെ വെട്ടിപ്പിന്റെ ചുരുളഴിഞ്ഞ രഹസ്യത്തെ ലോകത്തിനു കാട്ടി കൊടുക്കുന്ന അനേഷണത്തിന്റെ നീണ്ട പരമ്പര ഉടന്‍ ആരംഭിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക